മഹാരാഷ്ട്രയിലെ അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിൽ പോൾ ചെയ്തതിനേക്കാൾ 5,04,313 വോട്ട് എണ്ണിയെന്ന ദി വയറിന്റെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കുകളാണ് പുറത്ത് വിട്ടതെന്നും അതിനാലാകും തെറ്റ് പറ്റിയതെന്നും കമ്മീഷൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ വ്യത്യാസമില്ലെന്നും പോസ്റ്റൽ ബാലറ്റ് ആണ് അധിക വോട്ടായി ദി വയർ റിപ്പോർട്ട് ചെയ്തതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പോസ്റ്റൽ ബാലറ്റുകൾ ഇ വി എം വോട്ടുകളിൽ കണക്കുകൂട്ടാറില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.


Read Also: ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ കനത്ത മഴ, സ്കൂളുകളും കോളേജുകളും അടച്ചു


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയറിന്റെ റിപ്പോർട്ട്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം.


എന്നാൽ വോട്ടെണ്ണൽ ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണ്.  ഇങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് ദിവസം പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 5,04,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദി വയര്‍ ചൂണ്ടികാട്ടിയത്. എട്ട് മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ പോൾ ചെയ്ത വോട്ടുകളിലും കുറവാണെന്നും 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നുമാണ് ദി വയറിന്റെ റിപ്പോർട്ട്. ആഷ്ടി മണ്ഡലത്തിൽ പോൾ ചെയ്തതിനേക്കാൾ 4538 വോട്ട് അധികമായി എണ്ണിയെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.


മത്സരിച്ച 152 ല്‍ 80 ശതമാനം സീറ്റിലും ജയിച്ച് 132 സീറ്റുകളാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബി ജെ പി നേടിയത്. മൊത്തമുള്ള 288 സീറ്റിൽ 238 സീറ്റിലും മഹായുതി മുന്നണിയാണ് ജയിച്ചത്. ഇ വി എമ്മിലടക്കം ക്രമക്കേടുകളുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് ദി വയറിന്‍റെ റിപ്പോർട്ടും പുറത്തുവന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.