ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സേന വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ് എന്നാണ് വിവരം.


ദ്രഗഡ് സുഗാന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയാണ് എറ്റുമുട്ടലുണ്ടയത്. ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്കറെ തൊയ്ബ ഭീകരവാദികളുമായിട്ടാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുന്നുവെന്നുമാണ് സൂചന.