ആഭ്യന്തരമന്ത്രി അമിത്ഷായെ പരിഹസിച്ച് രാഹുൽ ഗാന്ധി. ഇന്നലെ അമിത് ഷാ നടത്തിയ വെർച്വൽ റാലിക്കെതിതിരെയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയുടെ പ്രധിരോധശക്തി ശക്തമാണെന്ന് തെളിയിച്ചെന്നും, രാജ്യത്തിൻറെ അതിർത്തി കാക്കാൻ സർക്കാരിന് നന്നായി അറിയാമെന്നും  ബീഹാറിൽ നടത്തിയ വെർച്വൽ റാലിയിൽ അമിത് ഷാ പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം, അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും, മനസിനെ സന്തോഷിപ്പിക്കാൻ ഇതുപോലുള്ള സ്വപ്‌നങ്ങൾ നല്ലതാണെന്നും രാഹുൽ(Rahul Gandhi) ട്വിറ്ററിൽ കുറിച്ചു.



ഇന്ത്യയുടെ പ്രതിരോധനയം ലോകമാകെ അംഗീകരിച്ചതാണെന്നും, അമേരിക്കയ്ക്കും ഇസ്രയേലിനും ശേഷം അതിർത്തി സംരക്ഷിക്കാൻ കഴിവുള്ള ഏക രാജ്യം ഇന്ത്യയാണെന്നും റാലിയിൽ Amit Shah പറഞ്ഞിരുന്നു. 


Also Read: ചൈനയെ മറികടന്ന് മഹാരാഷ്ട്ര, കോവിഡ് രോഗികളുടെ എണ്ണം 85,975 ആയി!!! 


"70 വർഷത്തോളം ഏതൊരു സർക്കാരും ചെയ്യാൻ ഭയക്കുന്ന പല കാര്യങ്ങളും മോദി സർക്കാർ തൻ്റെ രണ്ടാം ഘട്ടത്തിൽ നടത്തിച്ചു കാണിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തതും, മുത്തലാക്ക് നിർത്തലാക്കിയതും,അയോധ്യക്ഷേത്ര നിർമ്മാണം വരെ ഞങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നു" അമിത് ഷാ പറഞ്ഞു.


അമിത്ഷായുടെ വെർച്വൽ റാലിക്കെതിരെ കോൺഗ്രെസും ആർജെഡി നേതാക്കളും രംഗത്തെത്തിയിരുന്നു. കോറോണക്കാലത്തും BJP രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോൺഗ്രെസ് ആരോപിച്ചത്.