വ്യാജ നോട്ടുകള്‍ പിടികൂടി;മൂന്ന് പേര് അറസ്റ്റില്‍
കൊല്‍ക്കത്തയില്‍ വ്യാജ 2000 രൂപാ നോട്ടുകള്‍ പിടികൂടി. കൊല്‍ക്കത്ത പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് മൂന്ന് പേരില്‍ നിന്നായി 9.46 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടിയത്.
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വ്യാജ 2000 രൂപാ നോട്ടുകള്‍ പിടികൂടി. കൊല്‍ക്കത്ത പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് മൂന്ന് പേരില്‍ നിന്നായി 9.46 ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടിയത്.
കൊല്‍ക്കത്തയിലെ കലാകര്‍ സ്ട്രീറ്റില്‍ നിന്നാണ് സംഘത്തെ പിടികൂടിയതെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ പറഞ്ഞു. അറസ്റ്റിലാത് മലാദ സ്വദേശികളായ ആലം ഷേഖ്, ഗോലാപ് ഷേഖ്, സിറൗല് ഷേഖ് എന്നിവരാണ്. മലാദ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമാണ് . ഇവരില്‍ നിന്ന് കണ്ടെടുത്ത വ്യാജ നോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകളോട് കിടപിടിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ കടത്തുന്നുവെന്ന് ബിഎസ്എഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.