Delhi Farmers Riot: Delhi ൽ കർഷകരുടെ പ്രക്ഷോഭത്തിനിടെ മരിച്ച യുവകർഷകന്റെ മരണ കാരണം ട്രാക്ടറിന്റെ നിയന്ത്രണം വിട്ട് താഴെ വീണതിനെ തുടർന്നാണെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ Delhi Police പുറത്ത് വിട്ടു. Delhi ITO ൽ വെച്ച് നടന്ന് കർഷക പ്രക്ഷോഭത്തിനിടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നവ്ദീപ് സിങാണ് മരിക്കുന്നത്. എന്നാൽ പൊലീസിന്റെ വെടിയേറ്റാണ് യുവകർഷൻ മരിച്ചതെന്ന് ആരോപിച്ച് സമരാനുകൂലികൾ ഉപരോധം നടത്തിയിരുന്നു. 



COMMERCIAL BREAK
SCROLL TO CONTINUE READING

Delhi ITO ൽ പൊലീസ് നിരത്തിവെച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് മറികടന്ന് പോകുന്നതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം വിട്ട് വീഴുന്ന ഒരു നീല ട്രാക്ടറിന്റെ വീഡിയോയാണ് ഡൽഹി പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്. ​ഗാസിപൂ‌ർ ആതിർത്തിയിൽ നിന്ന വന്ന ട്രാക്‌‍ടറാണ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസിന്റെ വെടിയേറ്റാണ് നവദീപ് മരിക്കുന്നതെന്ന് കഴിഞ്ഞ് ദിവസം നവദീപിന്റെ സഹോദരൻ മാധ്യമങ്ങളോടായി പറഞ്ഞിരിന്നു. 


ALSO READ: Farmers Riot: പ്രക്ഷോഭത്തിൽ ഒരാൾ മരിച്ചു, പൊലീസിന്റെ വെടിയേറ്റ് മരിച്ചതാണെന്ന് സഹോദരൻ, ട്രാക്‌ടറിൽ നിന്ന് വീണ് മരിച്ചതാണെന്ന് Delhi Police


ഡൽഹി അതിർത്തിയായ സിങ്കു ത്രിക്രി പ്രദേശങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്ഥാനത്തിന്റെ ന​ഗര മധ്യത്തിൽ എത്തിയതിനെ തുടർന്നാണ് പ്രക്ഷോഭത്തിന് വഴിവെച്ചത്. സിങ്കുവിൽ നിന്നുള്ള കർഷക‌ർ കർണാലിൽ ഏറ്റുമുട്ടിയപ്പോൾ ക‌ർഷകർ പിരിഞ്ഞ് പോകുകയായിരുന്നു. എന്നാൽ അതേസമയം മറ്റ് അതിർത്തികളിൽ നിന്നെത്തിയ കർഷകർ ഡൽഹി (New Delhi) ന​ഗരത്തിന്റെ മധ്യഭാ​ഗത്ത് എത്തുകയായിരുന്നു. 


ALSO READ: Delhi Farmers Riot: സമരം അഴിച്ചുവിട്ടവർ ഇന്ത്യയെ അപമാനിക്കുന്നു-ശോഭാ സുരേന്ദ്രൻ


പ്രകോപിതാരായ കർഷകർ (Farmers) ട്രാക്ടർ ഉപയോ​ഗിച്ച് വീണ്ടും തിരിച്ചടിക്കുകയായിരുന്നു. ട്രാക്ടറുകൾ ഉപയോ​ഗിച്ച് ഭീകരമായ അന്തരീക്ഷം സ‍ൃഷ്ടിച്ച് ഐടിഒ കീഴ്ടക്കുകയായിരുന്നു കർഷകർ. അതേസമയം അവിടെ നിന്ന് തുടർന്ന മാർച്ച് ചെങ്കോട്ടയിൽ  നീങ്ങുകയും ചെയ്തു.  രാജ്യതലസ്ഥാനത്ത് വൻ ഭീങ്കരന്തരീഷമാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്.


ALSO READ: Delhi Farmers Riot: Red Fort ൽ കൊടി ഉയ‍ർത്തി ക‍ർഷക പ്രക്ഷോഭകാരികൾ, സമരാനുകൂലികളെ ഒഴിപ്പിക്കാൻ ശ്രമിച്ച Police


തുടർന്ന് ചെങ്കോട്ടയിൽ (Red Fort) എത്തിയ കർഷകർ വിവധ കർഷക സംഘടനകളുടെ കൊടി നാട്ടുകയും ചെയ്തു. ഇത് വലിയ രീതിയിലള്ള വിവാദത്തിനാണ് തിരി തെളിയിച്ചത്. ഖലിസ്ഥാനി കൊടികളാണ് പ്രക്ഷോഭകാരികൾ നാട്ടിയതെന്ന് ആരോപിച്ച നിരവധി വിമർശനങ്ങളാണ് ഇതിനോടകം ഉയർന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക