മോദി വിചാരിച്ചാല്‍ 5 മിനിറ്റുകൊണ്ട് പരിഹരിക്കാവുന്നതേയുള്ളു ഈ പ്രശ്‌നം... കര്‍ഷക പ്രതിഷേധത്തില്‍ Shivsena
പാര്‍ലമെന്‍റ് അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ (Farm Bill) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ആഴ്ചകളായി തുടരുകയാണ്.
Mumbai: പാര്‍ലമെന്‍റ് അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ (Farm Bill) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ആഴ്ചകളായി തുടരുകയാണ്.
കേന്ദ്ര കാര്‍ഷിക മന്ത്രിയുമായി നിരവധി തവണ കര്‍ഷക നേതാക്കളുടെ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ബില്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം സമാധാനപരമായി മുന്നോട്ടു പോകുകയാണ്...
അതേസമയം, കാര്‍ഷക പ്രതിഷേധത്തില്‍ ഇതുവരെ പരിഹാരം കാണാത്ത അവസരത്തില്‍ പ്രതികരണവുമായി ശിവസേന (Shiv sena) നേതാവ് സഞ്ജയ് റൗത് (Sanjay Raut) രംഗത്തെത്തി. പ്രധാനമന്ത്രി (PM Modi) ഒന്ന് ഇടപെട്ടാല്‍ തീരാവുന്നതേയുള്ളു പ്രശ്നമെന്നായിരുന്നു സഞ്ജയ് റൗതിന്‍റെ പ്രതികരണം.
കാര്‍ഷിക നിയമത്തിനെതിരെ കഴിഞ്ഞ 21 ദിവസമായി തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കുന്നത് ഇന്ത്യയിലെ കര്‍ഷകരാണെന്നും സര്‍ക്കാര്‍ ഉറപ്പായും അവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
'തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയാല്‍ അരമണിക്കൂര്‍ കൊണ്ട് സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. വേണമെന്നുണ്ടെങ്കില്‍ മോദിയൊന്ന് മനസുവെച്ചാല്‍ പ്രശ്‌നം അഞ്ച് മിനിറ്റ് കൊണ്ടും പരിഹരിക്കാം,' സഞ്ജയ് റൗത് പറഞ്ഞു.
കേന്ദ്രം പ്രശ്‌നം വലിച്ച് നീട്ടിയെന്നും ഇങ്ങനെ വലിച്ചിഴക്കുന്നത് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതിന് കാ രണമാകുമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, കോവിഡിന്‍റെ പേരില്‍ പാര്‍ലമെന്‍റിന്‍റെ ശീത കാല സമ്മേളനം മാറ്റിവെച്ച സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ അനുനയ തന്ത്രങ്ങളുമായി കേന്ദ്രം മുന്നോട്ടു നീങ്ങുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി (Home Minister) അമിത് ഷാ (Amit Shah) അനുനയ ശ്രമത്തിന്‍റെ ഭാഗമായി കര്‍ഷകന്‍റെ വീട്ടില്‍ ഭക്ഷണത്തിനെത്തും. ഡിസംബര്‍ 19ന് പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലാണ് അമിത് ഷാ കര്‍ഷകന്‍റെ വീട്ടില്‍ വിരുന്നിനെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്
അതേസമയം, കര്‍ഷക പ്രതിഷേധത്തില്‍ സുപ്രീംകോടതി (Supreme Court) നേരിട്ട് ഇടപെടാനൊരുങ്ങുകയാണ്. എത്രയും പെട്ടെന്ന് പ്രതിഷേധത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സര്‍ക്കാരിനെ കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ദേശീയ പ്രശ്നമായി കര്‍ഷക പ്രതിഷേധം മാറുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിരിക്കുകയാണ്.
ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കര്‍ഷക സംഘടനകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി താല്‍ക്കാലികമായി ഒരു കമ്മിറ്റി രൂപീകരിക്കാനാണ് സുപ്രീംകോടതിയുടെ നീക്കം.
Also read: പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി
പ്രതിഷേധത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുന്ന പഞ്ചാബിനെയും ഹരിയാനെയും ഉത്തര്‍പ്രദേശിനെയും നിയമത്തില്‍ നിന്ന് ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായി സൂചനകള്‍ ഉണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല...