മസ്കറ്റ്: ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായി. ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2016 ഏപ്രിലിൽ ആണ് ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്‍റെ മോചനവുമായി ബന്ധപ്പെട്ട് പലതവണ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇടപെട്ടിരുന്നു. 


ലഭ്യമായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഫാദർ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാദറിന്‍റെ മോചന വിവരം ഒമാന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.