ബംഗാളില്‍ വാക് പോരാട്ടം കനക്കുന്നു, പുറംനാട്ടുകാരെന്ന മമതയുടെ വിമര്‍ശനത്തിന് തക്ക മറുപടിയുമായി BJP
അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ BJP വാക് പോരാട്ടം മുറുകുകയാണ്...
Kolkata: അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ BJP വാക് പോരാട്ടം മുറുകുകയാണ്...
അടുത്ത തിരഞ്ഞെടുപ്പില്‍ തന്‍റെ അധികാരം തെറിക്കുമോ എന്ന ഭയം മമതയെ അലട്ടുന്നു വെന്നത് അവരുടെ പ്രതികരണങ്ങളില്‍നിന്നും വ്യക്തമാണ്.
പശ്ചിമ ബംഗാളില്‍ അധികാരം നേടുക എന്ന ലക്ഷ്യത്തോടെ BJP പ്രവര്‍ത്തനം ശക്തമാക്കിയിരിയ്ക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് (Amit Shah) പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത്.
സംസ്ഥാനത്ത് BJP നടത്തുന്ന ശക്തമായ മുന്നേറ്റമാണ് മമതയെ (Mamata Banerjee) ചൊടിപ്പിച്ചിരിയ്ക്കുന്നത്. BJP ദേശീയ നേതാക്കളെ പുറംനാട്ടുകാരെന്നാണ് മമതാ ബാനര്‍ജി പരാമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചിലര്‍ ഗുണ്ടകളുമായി വന്ന് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നും മമത പറഞ്ഞു.
പുറത്ത് നിന്നുള്ള ഗുണ്ടകളെ ശക്തമായി എതിര്‍ക്കണമെന്നും, ഈ ഗുണ്ടകള്‍ വന്ന് നിങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒന്നിച്ച് നില്‍ക്കണം. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും മമതാ ബാനര്‍ജി പറഞ്ഞു.
എന്നാല്‍, മമതയുടെ ആഹ്വാനത്തിന് "ഇന്ത്യാക്കാരെ മമത തടയുന്നു" എന്നാണ് BJP നല്‍കിയ മറുപടി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യാക്കാരെ തടയുന്ന ടിഎംസി (TMC) ബംഗ്ലാദേശികളെ ആശീര്‍വദിക്കുകയും അവര്‍ക്കായി വാതില്‍ തുറന്നു കൊടുക്കുകയുമാണെന്നാണ് ബിജെപിയുടെ വിമശനം.
ബീഹാറിന് പിന്നാലെ ബംഗാള്‍ ലക്ഷ്യമിട്ട് ബിജെപി മുന്നേറുമ്പോള്‍ സ്വന്തം കസേര സംരക്ഷിക്കാന്‍ മമതാബാനര്‍ജി കിണഞ്ഞു പരിശ്രമിക്കുകയാണ് എന്നാണ് BJP നേതാക്കള്‍ പരിഹസിക്കുന്നത്.
പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുമ്പോള്‍ 'ബംഗാളി അഭിമാനം, നാട്ടുകാരും അന്യദേശക്കാരും' തുടങ്ങിയ പരാമര്‍ശങ്ങള്‍ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി നടത്തുന്നത് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കുന്ന സാഹചര്യത്തിലുള്ള ദേഷ്യവും അസഹിഷ്ണുതയുമാണ് വ്യക്തമാക്കുന്നത് എന്നാണ് ബംഗാള്‍ ബിജെപി നേതാക്കള്‍ പറയുന്നത്. ടിഎംസിയ്‌ക്കെതിരേ ശക്തരായ രാഷ്ട്രീയ എതിരാളികളായി ബിജെപി മാറിയെന്ന തിരിച്ചറിവില്‍ നിന്നുമാണ് മമതയുടെ ഈ പ്രതികരണം എന്നുമെന്നും BJP വിലയിരുത്തുന്നു.
Also read: Bihar നിയമസഭയില്‍ ഭൂരിഭാഗവും ക്രിമിനല്‍ കേസ് പ്രതികള്‍, ഒരു മുസ്ലീം MLA പോലുമില്ലാതെ ഭരണസഖ്യ൦
പശ്ചിമബംഗാളില്‍ 2019 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42 ല്‍ 18 സീറ്റുകളും ബിജെപി നേടിയിരുന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ 10 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിക്കും എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.