ലഖ്നൗ: കോറോണ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ വീടുകളിൽ തന്നെ കഴിയാൻ അഭ്യർത്ഥിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇതുവരെ 31 പേര്‍ക്കാണ് കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും ഇതിൽ  രോഗം ബാധിച്ച 11 പേര്‍ വൈറസ് ബാധയില്‍ നിന്നും മുക്തി നേടി വീടുകളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 


Also read: Lock Down: കാരണമില്ലാതെ യാത്ര ചെയ്താൽ കർശന നടപടി


കൂടാതെ സംസ്ഥാനത്ത് വൈറസ് ബാധ പരിശോധിക്കുന്നതിന് ആവശ്യമായ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും 2000 ഐസൊലേഷന്‍ കിടക്കകളാണ് വിവിധ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്നതെന്നും  ഇത് 10,000 ആക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം അറിയിച്ചു.  


Also read: കോറോണ: എയർ ഇന്ത്യ സംഘത്തിനെ പ്രശംസിച്ച് പ്രധാനമന്ത്രി


മാത്രമല്ല വലിയ തോതിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തുന്നതെന്നും അതുകൊണ്ടുതന്നെ  സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളൊന്നും  ഇല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.  


കോറോണ വൈറസ് ബാധയെ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത് പുറത്താക്കണമെന്ന് പറഞ്ഞ അദ്ദേഹം  പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ എല്ലാവരും ഗൗരവമായി കാണണമെന്നും പറഞ്ഞു.