Lock Down: കാരണമില്ലാതെ യാത്ര ചെയ്താൽ കർശന നടപടി

Lock down നടപടികള്‍ ഏകോപിപ്പിക്കാന്‍ നാളെ മുതല്‍ ശക്തമായ പോലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.      

Last Updated : Mar 24, 2020, 12:17 AM IST
Lock Down: കാരണമില്ലാതെ യാത്ര ചെയ്താൽ കർശന നടപടി

തിരുവനന്തപുരം: വുഹാനിലെ കോറോണ കേരളത്തെയും മുറുകെ പിടിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ lock down പ്രഖ്യാപിച്ചു. 

തുടർന്ന് കർശന നടപടികളുമായി പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. Lock down നടപടികള്‍ ഏകോപിപ്പിക്കാന്‍ നാളെ മുതല്‍ ശക്തമായ പോലീസ് സന്നാഹം നിരത്തുകളില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.  

Also read: Lock Down: സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു

നടപടികള്‍ ഏകോപിപ്പിക്കുന്നത് ഐ.ജിമാര്‍, ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും.  

ഒരു വിട്ടുവീഴ്ചയും കൂടാതെ lock down നടപ്പിലാക്കാനാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദേശമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്.  

Also read: Lock Down: സംസ്ഥാനത്ത് ബീവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും

അതുകൊണ്ടുതന്നെ മതിയായ കാരണങ്ങള്‍ ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അവശ്യസര്‍വ്വീസുകള്‍ മാത്രം അനുവദിക്കുമെന്നും ബെഹ്‌റ അറിയിച്ചു. 

ഇളവ് ആവശ്യസർവീസായി പ്രഖ്യാപ്പിച്ച വിഭാഗങ്ങൾക്ക് മാത്രമായിരിക്കും.  ഇത്തരക്കാർക്ക് പൊലീസ് പ്രത്യേക പാസ് നല്കുമെന്നും ഇത് കയ്യിലില്ലാത്തവർക്ക് നേരെ കർശന നടപടിയെടുക്കുമെന്നും ബെഹ്റ വ്യക്തമാക്കി.    

Trending News