ന്യൂഡല്‍ഹി: റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ വസന്ത് കുഞ്ജ്‌ ബ്രാഞ്ചിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. സുരക്ഷാപിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് കേസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും സ്കൂളില്‍ വൃത്തിയില്ലാത്ത സാഹചര്യം നിലനിന്നിരുന്നുവെന്നും മാതാപിതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം ടോയ്‌ലറ്റുകള്‍ ഉണ്ടായിരുന്നില്ല. ഇവിടെ ജോലി ചെയ്തിരുന്ന ആളുകളുടെ തിരിച്ചറിയല്‍ പരിശോധനകള്‍ പോലും പൂര്‍ത്തിയാക്കിയിരുന്നില്ല എന്നും പരാതിയിലുണ്ട്.