ന്യൂഡല്‍ഹി‍: ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിന്‍റെ നാല് കോച്ചുകള്‍ക്ക് തീപ്പിടിച്ചു. ആളപായമില്ലയെന്നാണ് സൂചന. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിര്‍ള നഗര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനില്‍നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് പോവുകയായിരുന്നു തീവണ്ടി. വൈദ്യുതിലൈന്‍ തീവണ്ടിക്കുമേല്‍ പൊട്ടിവീണതാകാം അപകടകാരണമെന്ന് കരുതുന്നു. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 


ബി6 കോച്ചിനാണ് തീപിടിച്ചത്. പിന്നീട് അത് ബി 7നിലേക്കും പടരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫയര്‍ഫൊഴ്സിന്‍റെ നാല് വണ്ടികള്‍ സംഭവസ്ഥലത്ത് ഉടന്‍ എത്തിയത് കാരണം അപകടം ഒഴിവാക്കി തീ അണയ്ക്കാന്‍ സാധിച്ചു.