ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മൂലം നിരവധിപേര്‍ ദുരിദത്തില്‍. ബിഹാറിലും അസമിലും മാത്രമായി 40 ലക്ഷത്തിലേറെ പേര്‍ക്ക് ദുരന്തം ബാധിച്ചിട്ടുണ്ട്. ബിഹാറില്‍ 26 പേരും അസമില്‍ 21 പേരും  മരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി,ഹരിയാന,ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴയാണ് പെയ്ത് കൊണ്ടിരിക്കുന്നത്. ഓഗ്‌സറ്റ് ഒന്ന് വരെ ഇവിടങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളകെട്ടുണ്ടായ ദേശീയ പാത എട്ടില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ വാഹനങ്ങള്‍ കുരുങ്ങികിടന്നത് ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. 15 കിലോ മീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുരുങ്ങികിടന്നത്  ജനങ്ങള്‍ക്ക് വന്‍ ബുധിമുട്ടാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് ഡല്‍ഹി -ജയ്പൂര്‍ റൂട്ടായ ഹൈവേ എട്ടില്‍ ഗതാഗതം പുന:സ്ഥാപിക്കുന്നതുവരെ നിരോധിച്ചിരുന്നു.


അസമില്‍ മാത്രം മഴക്കെടുതി 19 ലക്ഷം പേരെ ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞൊഴുകുന്നത് മൂലം അരുണാചല്‍ പ്രദേശിനോടും ഭൂട്ടാനോടും ചേര്‍ന്ന അസമിലെ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമാണ്.


പ്രളയബാധിത പ്രദേശങ്ങളായ നാഗോണ്‍, മാരിഗോണ്‍ കസിരംഗ എന്നിവടങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ആകാശ നിരീക്ഷണം നടത്തും. പുനരവധിവാസ ക്യാമ്പും ദുരന്ത പ്രദേശവും മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് സന്ദര്‍ശിക്കുകയും മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുയും ചെയ്യും.


എന്‍.ഡി.ആര്‍.എഫും, എസ്.ഡി.ആര്‍.എഫും രക്ഷാ പ്രവര്‍ത്തനത്തിനും ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനും സഹായത്തിനെത്തിയിട്ടുണ്ട്. അസമില്‍ 19 ലക്ഷം പേരെ നേരിട്ടും അല്ലാതെയും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.


അസം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവല്‍ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. പുനരധിവാസ ക്യമ്പുകളിലേക്ക് ആവശ്യമായ കുടിവെള്ളവും മരുന്നുകളും വേഗത്തില്‍ എത്തിച്ച് നല്‍കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.