ഭക്ഷ്യവിഷബാധ; പൂനെയിൽ 30 വിദ്യാർഥികൾ ആശുപത്രിയിൽ
ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഒരു പാർട്ടിയിൽ വിദ്യാർഥികൾ ഭക്ഷണം കഴിച്ചിരുന്നു.
പൂനെയിൽ അസ്വസ്ഥത പ്രകടപ്പിച്ച 30 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് വിദ്യാർഥികൾ അസ്ഥസ്ഥത പ്രകടപ്പിച്ചതെന്നാണ് നിഹമനം. കുസ്ഗാവിലെ ഫ്ലോറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നവ് ഗുരുകുൽ പരിശീലന കേന്ദ്രത്തിലെ പെൺകുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഒരു പാർട്ടിയിൽ വിദ്യാർഥികൾ ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് വയറുവേദനയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ട വിദ്യാർഥികളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൂനെയിലെ ഭോർ തെഹ്‌സിലിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ വിശാൽ തൻപുരെ അറിയിച്ചു.
വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾ എല്ലാവരും സുരക്ഷിതരാണ്. നിലവിൽ ഇവർ നിരീക്ഷണത്തിലാണ്.
സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിക്കുകയും സ്ഥലത്ത് നിന്ന് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...