ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപി യുമായ ബാബുൽ സുപ്രിയോ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ (Trinamool Congress) ചേർന്നു. അസൻസോളിൽ നിന്ന് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട സുപ്രിയോ, നരേന്ദ്ര മോദി മന്ത്രിസഭകളിൽ നഗരവികസനം, വനം പരിസ്ഥിതി സഹമന്ത്രി സ്ഥാനങ്ങൾ വഹിച്ചിരുന്നു. മോദി മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് സുപ്രിയോ ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബാബുൽ സുപ്രിയോയുടെ പാർട്ടി മാറ്റം ബിജെപിക്ക് (BJP) തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രമന്ത്രിസഭയിലേക്ക് വീണ്ടും പരിഗണിക്കാത്തതിലും പശ്ചിമബംഗാളിലെ സംഘടനാ വിഷയങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് ബാബുൽ സുപ്രിയോ നേരത്തെ ബിജെപി വിട്ടത്.


ALSO READ: Punjab Chief Minister ക്യാപ്റ്റൻ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു


രാഷ്ട്രീയത്തിൽ നിന്നു വിടവാങ്ങാനുള്ള കാരണം മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതാണെന്നും പരോക്ഷമായി അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനം ഇവിടെ അവസാനിപ്പിക്കുന്നുവെന്നും ബിജെപിയല്ലാതെ മറ്റൊരു സങ്കേതമില്ലെന്നുമായിരുന്നു നേരത്തെ രാജിപ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞത്. പിന്നീടാണ് ടിഎംസിയിൽ ചേർന്നത്.


ALSO READ: India Covid Vaccination : പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ 2.5 കോടി വാക്‌സിൻ ഡോസുകൾ നൽകി രാജ്യം


ബിജെപി വിട്ട് ഒന്നര മാസത്തിന് ശേഷമാണ് ബാബുൽ സുപ്രിയോ തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെയും എംപി ഡെറിക് ഒബ്രിയാന്റെയും സാന്നിധ്യത്തിലാണ് ബാബുൽ സുപ്രിയോ തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.