New Delhi : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) ജന്മദിനത്തിൽ കോവിഡ് വാക്‌സിനേഷനിൽ (Vaccination) പുതിയ റെക്കോർഡ് നേടിയിരിക്കുകയാണ് രാജ്യം. ഇന്നലെ മാത്രം രാജ്യത്ത് 2.5 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ (Vaccine Dose) നൽകി. കണക്കുകൾ പ്രകാരം ഇന്നലെ ഒരു സെക്കൻഡിൽ 466 വാക്‌സിൻ ഡോസുകളാണ് ഇന്ത്യയിൽ നൽകിയത്.
Congratulations india!
PM @NarendraModi जी के जन्मदिवस पर भारत ने आज इतिहास रच दिया है।
2.50 करोड़ से अधिक टीके लगा कर देश और विश्व के इतिहास में स्वर्णिम अध्याय लिखा है।
आज का दिन हेल्थकर्मियों के नाम रहा। #HealthArmyZindabad pic.twitter.com/F2EC5byMdt
— Mansukh Mandaviya (@mansukhmandviya) September 17, 2021
കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയിൽ ആകെ ജനസംഖ്യക്ക് തുല്യമായ ആളുകൾക്കാണ് ഇന്ത്യ ഇന്നലെ മാത്രം വാക്‌സിൻ ഡോസുകൾ നൽകിയത്. ഇന്നലെ രാത്രിയോടെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യ റെക്കോർഡ് തിരുത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതുവരെ ഏറ്റവും കൂടുതൽ പേർക്ക് പ്രതിദിന വാക്‌സിൻ നൽകിയ റെക്കോർഡ് ചൈനയ്ക്കായിരുന്നു.
Every Indian would be proud of today’s record vaccination numbers.
I acknowledge our doctors, innovators, administrators, nurses, healthcare and all front-line workers who have toiled to make the vaccination drive a success. Let us keep boosting vaccination to defeat COVID-19.
— Narendra Modi (@narendramodi) September 17, 2021
ചൈനയിൽ ഒരു ദിവസം 2.47 കോടി പേർക്കാണ് വാക്‌സിൻ നൽകിയത്. ജൂണിലാണ് ചൈന ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേർക്ക് വാക്‌സിൻ നൽകിയത് കർണാടകയിലാണ്. കർണാടകയിൽ ഇന്നലെ മാത്രം കോവിഡ് വാക്‌സിൻ നൽകിയത് 26.92 പേർക്കാണ്.
ALSO READ: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 മരണം, TPR 18.05
കർണാടക കഴിഞ്ഞ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് വാക്‌സിൻ ഡോസുകൾ ഇന്നലെ നൽകിയത് ബിഹാറിലും ഉത്തർപ്രദേശിലുമാണ്. ബിഹാറിൽ 26.62 ലക്ഷം കോവിഡ് വാക്‌സിൻ ഡോസുകളും ഉത്തർപ്രദേശിൽ 24.86 ലക്ഷം വാക്‌സിൻ ഡോസുകളുമാണ് നൽകിയിരിക്കുന്നതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത് വിട്ടിട്ടുണ്ട്.
ALSO READ: Covid Booster Dose: ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് ആവശ്യമായി വരുമോ? പഠനങ്ങള്‍ പറയുന്നത് എന്താണ്?
കോവിന് പോർട്ടലിൽ കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് 79.33 കോടി വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. ഈ നിരക്കിൽ വാക്‌സിനേഷൻ തുടരുകയാണെങ്കിൽ രാജ്യത്തെ ആകെ ജനസംഖ്യയുടെ 38 ശതമാനം പേരും ഡിസംബർ 31 ഒന്നുടെ കൂടി പൂർണമായും വാക്‌സിൻ സ്വീകരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA