PM Modi turns 71 today: 71 അടി നീളമുള്ള സിറിഞ്ച് ആകൃതിയിലുള്ള കേക്ക് മുറിച്ച് ആഘോഷിച്ച് BJP പ്രവര്‍ത്തകര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷമാക്കുകയാണ്  BJP പ്രവര്‍ത്തകര്‍.  വിവിധ പരിപാടികളോടെ മൂന്നാഴ്ച നീളുന്ന ആഘോഷമാണ്  PM Modiയുടെ  എഴുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് നടപ്പാക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 17, 2021, 01:31 PM IST
  • പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് മധ്യ പ്രദേശില്‍ നിന്നുള്ള BJP പ്രവര്‍ത്തകര്‍.
  • 71 അടി നീളമുള്ള കേക്ക് മുറിച്ചായിരുന്നു അവര്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിച്ചത്.
  • 71 അടി യുളള സിറിഞ്ച് ആകൃതിയിലുള്ള കേക്കില്‍ ‘നമോ ടിക്കാ മോദിജിക്ക് നന്ദി’ എന്ന വാചകം എഴുതിയിട്ടുണ്ടായിരുന്നു.
PM Modi turns 71 today: 71 അടി നീളമുള്ള സിറിഞ്ച് ആകൃതിയിലുള്ള കേക്ക് മുറിച്ച് ആഘോഷിച്ച്  BJP പ്രവര്‍ത്തകര്‍

Bhopal: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷമാക്കുകയാണ്  BJP പ്രവര്‍ത്തകര്‍.  വിവിധ പരിപാടികളോടെ മൂന്നാഴ്ച നീളുന്ന ആഘോഷമാണ്  PM Modiയുടെ  എഴുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച് നടപ്പാക്കുന്നത്.  

അതേസമയം,  വ്യത്യസ്ത രീതിയില്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ്  മധ്യ പ്രദേശില്‍ നിന്നുള്ള BJP പ്രവര്‍ത്തകര്‍.   

71 അടി നീളമുള്ള കേക്ക് മുറിച്ചായിരുന്നു അവര്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ (PM Modi Birthday)  ആഘോഷിച്ചത്.   
71 അടി യുളള സിറിഞ്ച് ആകൃതിയിലുള്ള കേക്കില്‍   ‘നമോ ടിക്കാ മോദിജിക്ക് നന്ദി’ എന്ന വാചകം  എഴുതിയിട്ടുണ്ടായിരുന്നു.  കോവിഡ് വാക്‌സിനേഷൻ പദ്ധതിക്ക് പാർട്ടി പ്രവർത്തകർ പ്രധാനമന്ത്രിയ്ക്ക്  നന്ദി രേഖപ്പെടുത്തുന്നതായിരുന്നു കേക്ക്.  

മുദ്രാവാക്യം  മുഴക്കി പ്രധാനമന്ത്രിയുടെ ചിത്രവുമുള്ള വെള്ള  ടി-ഷർട്ടും മാസ്‌കും ധരിച്ചാണ് പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തത്.

Also Read: PM Modi turns 71 today: "രാജ്യത്തെ സേവിക്കാൻ ദീർഘായുസുണ്ടാവട്ടേ", പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

‘പ്രധാനമന്ത്രിയുടെ ജന്മദിനം  ജനങ്ങളുടെ സേവന ദിനമായി കാണുന്നു. ഇന്ന് 71 പേർ രക്തം ദാനം ചെയ്യുമെന്നും എല്ലാവരും പ്രതിജ്ഞയെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ദീർഘായുസോടെ ഇരിക്കട്ടെ, എന്നും ആളുകൾക്ക് വേണ്ടി പ്രവർത്തിക്കട്ടെ എന്നും പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. 

Also Read: എഴുപത്തിയൊന്നിന്റെ നിറവിൽ പ്രധാനമന്ത്രി Narendra Modi; ആഘോഷിക്കാൻ പ്രത്യേക തയ്യാറെടുപ്പുകളുമായി ബിജെപി

പ്രധാനമന്ത്രിയുടെ ജന്മദിനം ചരിത്രപരമാക്കാനാണ് BJP ലക്ഷ്യമിടുന്നത്. ഇന്നേദിവസം  വാക്‌സിനേഷനില്‍  റെക്കോർഡ് സ്ഥാപിക്കാനാണ് പാർട്ടിയുടെ ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാളിനോടനുബന്ധിച്ച്  സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍  (Seva aur Samarpan Abhiyan) എന്ന  പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News