മം​ഗളൂരു: വ്യായാമം ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റ മുൻ കേന്ദ്രമന്ത്രി (Former Union Minister) ഓസ്കർ ഫെർണാണ്ടസിന്റെ ആരോ​ഗ്യനില ​ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോ​ഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മുതിർന്ന കോൺ​ഗ്രസ് നേതാവും (Congress leader) മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്കർ ഫെർണാണ്ടസ് ചികിത്സയിൽ കഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ വൃക്ക സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തുന്നതിലും ആശങ്കയുണ്ട്. കഴിഞ്ഞ ദിവസമാണ് രാവിലെ അത്താവറിലെ ഫ്ലാറ്റിൽ വച്ച് വ്യായാമം ചെയ്യുന്നതിനിടെ വീണത്. എന്നാൽ വീഴ്ചയ്ക്ക് ശേഷം ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. വൈകിട്ട് പതിവ് വൈദ്യപരിശോധനക്കായി (Mediacl check up) ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.


രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയിൽ ആകുകയും ഐസിയുവിൽ (ICU) പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ആരോ​ഗ്യ നില കൂടുതൽ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കോൺ​ഗ്രസ് നേതാക്കളായ എംബി പാട്ടീൽ, ബി. ജനാർദ്ദനൻ പൂജാരി എന്നിവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.