ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അമിത് ഷായെ വീണ്ടും എയി൦സില്‍ പ്രവേശിപ്പിച്ചതെന്തിനാണെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതര്‍. കൊറോണ വൈറസ് രോഗമുക്തനായി ആശുപത്രി വിട്ട അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അവസാനമായിരുന്നത്.
അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പാര്‍ലമെന്‍റ് സമ്മേളനത്തോടനുബന്ധിച്ച് സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ് നടത്താനായാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളെയാണ് പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കുന്നത്. ഞായറാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആശുപത്രി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
അമിത് ഷാ സുഖം പ്രാപിച്ചു; ഡിസ്ചാര്‍ജ്ജ് ഉടന്‍
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിതനായി നിരീക്ഷണത്തില്‍ കഴിയവേയാണ് ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ട അമിത്ഷായെ ഓഗസ്റ്റ് 18ന് എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. ഓഗസ്റ്റ് 31ന് ആരോഗ്യവാനായി അദ്ദേഹം ആശുപത്രി വിട്ടു.