തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ആറാം ദിവസവും ഇന്ധന വില കുറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്രോളിന് 16 പൈസയും ഡീസലിന് 5 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറയുന്നതിന്‍റെ ചുവടു പിടിച്ചാണ് ഇന്ത്യയിലും നേരിയ തോതിൽ ഇന്ധന വില കുറയുന്നത്‌. ഇതിന് പുറമേ സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ വിൽപ്പന നികുതിയിൽ ഒരു രൂപ ഇളവ് നൽകിയിരുന്നു. 


ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 81.10 രൂപയും ഡീസലിന് 73.81 രൂപയുമാണ് ഇന്നത്തെ വില. 6 ദിവസത്തിനുള്ളിൽ പെട്രോളിന് 52 പൈസയും ഡീസലിന് 39 പൈസയുമാണ് സംസ്ഥാനത്ത് കുറഞ്ഞത്. കൊച്ചിയിൽ പെട്രോളിന് 79.83 രൂപയും ഡീസലിന് 72.62 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന്  80.8 പൈസയും ഡീസലിന് 72.88 രൂപയുമാണ് നിരക്ക്.


അതേസമയം, 77.96 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില. കൊല്‍കത്തയില്‍ 80.60 രൂപയും മുംബൈയില്‍ 85.77 രൂപയുമാണ് പെട്രോള്‍ വില. ചെന്നൈയില്‍ 80.94 രൂപയാണ് പെട്രോള്‍ വില. 


കൂടാതെ, ഡല്‍ഹിയില്‍ 68.97 രൂപയും കൊല്‍കത്തയില്‍ 71.52രൂപയുമാണ് ഡീസലിന് വില. മുംബൈയില്‍ 73.43 രൂപയും ചെന്നൈയില്‍ 72.82 രൂപയുമാണ് വില.