ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ 'നവംബര്‍ 8'  രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിനമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി. നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നും അരുണ്‍ ജയ്റ്റലി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ട് നിരോധനത്തിലൂടെ പണരഹിത സമ്പദ് വ്യവസ്ഥയ്ക്ക്] അടിത്തറ നല്‍കാനായി. വരാന്‍ പോകുന്ന തലമുറയ്ക്ക് സത്യസന്ധവും നീതിപൂര്‍വവുമായി ജീവിക്കുന്നതിന് നോട്ട് നിരോധനം ഗുണം ചെയ്യും. 


കശ്മീരിലെ കല്ലേറിന് ശമനമുണ്ടായതും നോട്ട് അസാധുവാക്കലിനു ശേഷമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും കല്ലേറും മാത്രമല്ല ഇടതുപക്ഷ തീവ്രവാദം നിലനില്‍ക്കുന്ന ജില്ലകളിലെ നക്‌സല്‍ പ്രവര്‍ത്തനങ്ങളിലും കാര്യമായ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.


നേരത്തെ നവംബര്‍ എട്ട് കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.