ന്യൂഡൽഹി:​ ഗോവയ്ക്ക്​ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ കേന്ദ്രമന്ത്രി ശ്രീപദ്​ നായിക്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പരീക്കറുടെ ആരോഗ്യനില പരിഗണിച്ച്​ ഗോവക്ക്​ ഇന്നോ നാ​ളെയോ തന്നെ പുതിയ നേതാവിനെ ആവശ്യമാണെന്ന്​ നായിക്​ വ്യക്​തമാക്കി. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്​തികരമല്ല. ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.


ഗോവയിൽ മുഖ്യമന്ത്രി സ്ഥാനത്ത്​ മനോഹര്‍ പരീക്കർ ത​​ന്നെ തുടരുമെന്ന്​ ബിജെപി ദേശീയ നേതൃത്വം വ്യക്​തമാക്കിയതിന്​ പിന്നാലെയാണ്​ കേന്ദ്ര മന്ത്രിയുടെ ഈ പ്രസ്താവന.


കഴിഞ്ഞ കുറേ മാസങ്ങളായി പാന്‍ക്രിയാസ് ക്യാന്‍സറിനെ തുടര്‍ന്ന് തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയില്‍ നടന്ന വിദഗ്ധ ചികിത്സയ്ക്കുശേഷം അദ്ദേഹം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും ചികിത്സ തേടിയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാലിനാണ് പരീക്കര്‍ ഗോവയിലെത്തുന്നത്. 


കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ആ സ്ഥാനം രാജിവച്ചാണ് ഗോവയിലെ ബിജെപി സര്‍ക്കാരിന്‍റെ നേതൃത്വം ഏറ്റെടുത്തത്.


Goa in need of  a new leader



Tags : Manohar Parrikar, Goa Chief Minister, Goa, Sripad Naik, ഗോവ, ഗോവ മുഖ്യമന്ത്രി, മനോഹർ പരീക്കര്‍, ശ്രീപദ്​ നായിക്​