മുസ്ലിം ശവസംസ്കാരത്തിന് ഉച്ചഭാഷണി ഉപയോഗിക്കുന്നതു വിലക്കി പനാജി കോർപ്പറേഷന്
ഗോവയിൽ മുസ്ലിംകളുടെ ശവസംസ്കാര ചടങ്ങുകളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തി. പനാജിയിലെ മുന്‍സിപ്പല്‍ കോർപ്പറേഷനാണ് നിരോധനം ഏർപ്പെടുത്തിയത്. പനാജി മുന്‍സിപ്പല്‍ കോർപ്പറേഷന് കമ്മീഷണര്‍ അജിത് റോയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉച്ചഭാഷണി ഉപയോഗിക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ശല്യമാകുന്നെന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നദ്ദേഹം പറഞ്ഞു.
പനാജി, ഗോവ: ഗോവയിൽ മുസ്ലിംകളുടെ ശവസംസ്കാര ചടങ്ങുകളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തി. പനാജിയിലെ മുന്‍സിപ്പല്‍ കോർപ്പറേഷനാണ് നിരോധനം ഏർപ്പെടുത്തിയത്. പനാജി മുന്‍സിപ്പല്‍ കോർപ്പറേഷന് കമ്മീഷണര്‍ അജിത് റോയ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉച്ചഭാഷണി ഉപയോഗിക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ശല്യമാകുന്നെന്ന കാരണത്താലാണ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നദ്ദേഹം പറഞ്ഞു.
ഗോവയില്‍ ഇപ്പോള്‍ ബിജെപിയാണ് ഭരിക്കുന്നത്. ഈ സംഭവം വിവാദമായിതീരുകയും ചെയ്തിട്ടുണ്ട്.
മുസ്ലിം മത വികാരം വ്രണപ്പെടുത്തുന്ന തീരുമാനമാണിതെന്ന് പനാജി സുന്നി ട്രസ്റ്റ് ഇതിനോടകം അറിയിച്ചു.