രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍ 4ജി നിരക്കുകള്‍ 80 ശതമാനം വരെ കുറച്ചു.4ജിയില്‍ മികച്ച ഓഫറുമായി റിലയന്‍സ് വന്നത് വിപണിയില്‍ ശക്തമായ മല്‍സരമുണ്ടാക്കിയതാണ്  നിരക്കുകള്‍ 80 ശതമാനം വരെ കുറച്ചുകൊണ്ട് എയര്‍ടെലും രംഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ ഓഫര്‍ പ്രകാരം 51 രൂപയ്ക്ക് ഒരു ജിബി ഡേറ്റ ലഭിക്കും. 4ജി ക്കു പുറമെ 3ജി നിരക്കുകളും കുറച്ചിട്ടുണ്ട്. അതേസമയം,  ഈ ഓഫര്‍ ലഭിക്കാന്‍ ആദ്യം1498 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. പിന്നീടെല്ലാ മാസവും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ലഭിക്കും. ഈ ഓഫറിന്‍റെ കാലാവധി 12 മാസണ്. ഈ 12 മാസത്തിനിടെ എത്ര വേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് 1ജിബി ഉപയോഗിക്കാം.


സമാനമായ രീതിയില്‍ 748 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ആറ് മാസത്തോളം 99 രൂപയ്ക്ക് 1ജിബി ഡേറ്റ ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ എയര്‍ടെല്‍ 1ജിബി 4ജി, 3ജി ഡേറ്റയ്ക്ക് 259 രൂപയാണ് ഈടാക്കുന്നത്.