PNB: സ്ഥിര ജീവനക്കാര്‍ക്കായി പുതിയ Zero Balance Account പദ്ധതി അവതരിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്
സ്ഥിര ജീവനക്കാര്‍ക്കായി Zero Balance Account പദ്ധതിയുമായി രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (Punjab National Bank)...
New Dehil: സ്ഥിര ജീവനക്കാര്‍ക്കായി Zero Balance Account പദ്ധതിയുമായി രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് (Punjab National Bank)...
പിഎൻബി മൈ സാലറി അക്കൗണ്ട്' (PNB My Salary Account) എന്ന പേരിലാണ് ഈ പ്രത്യേക സാലറി അക്കൗണ്ട് (Salary Account) പദ്ധതി പഞ്ചാബ് നാഷണല്‍ ബാങ്ക് (Punjab National Bank) അവതരിപ്പിച്ചിരിയ്ക്കുന്നത്.
കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, അർദ്ധ സർക്കാർ കോർപ്പറേഷനുകൾ, MNCകള്‍, പ്രശസ്ത കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലെ സ്ഥിരം ജീവനക്കാർക്ക് ഈ പദ്ധതിലൂടെ PNBയില്‍ സീറോ ബാലൻസ് അക്കൗണ്ട് (Zero Balance Account) തുറക്കാൻ കഴിയും.
എന്നാല്‍, മേല്‍പ്പറഞ്ഞ തരം സ്ഥാപനങ്ങളില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല.
ജീവനക്കാര്‍ക്കായി നാല് സേവി൦ഗ്സ് അക്കൗണ്ട് (Savings Account) പദ്ധതികളാണ് ബാങ്ക് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 10,000 മുതല്‍ 25,000 വരെ സാലറിയുള്ളവര്‍ക്കായി സില്‍വര്‍, 25,001 മുതല്‍ 75,000 വരെ സാലറിയുള്ളവര്‍ക്ക് ഗോള്‍ഡ്, 75,001 മുതല്‍ 1.5 ലക്ഷം വരെ സാലറിയുള്ളവര്‍ക്ക് പ്രീമിയം, 1,50,000 ത്തിന് മുകളില്‍ സാലറിയുള്ളവര്‍ക്ക് പ്ലാറ്റിനം എന്നിങ്ങനെയാണ് ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന Savings Account പദ്ധതികള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...