ന്യുഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) അക്കൗണ്ട് ഉടമകളുടെ വലിയ പ്രശ്നം അവസാനിക്കുന്നു. ഇനി ജോലി മാറുന്നതോടെ അക്കൗണ്ട് ഉടമയ്ക്ക് ഓൺലൈനായി തന്നെ Date of Exit അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. നേരത്തെ കമ്പനിക്ക് മാത്രമായിരുന്നു വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള അവകാശമുണ്ടായിരുന്നത്.  ഇത് PF അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിൽ അക്കൗണ്ട് ഉടമകൾക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവനക്കാർക്ക് എന്താണ് പ്രശ്നം


ഏതെങ്കിലും സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം പിഎഫിലേക്ക് (PF) കട്ട് ചെയ്യും.   ഈ പണം ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ജീവനക്കാരൻ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നിടത്തോളം കാലം ഒരു പ്രശ്‌നവുമില്ല.  എന്നാൽ ജീവനക്കാരൻ ജോലി ഉപേക്ഷിച്ച് മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോൾ മിക്ക കേസുകളിലും പഴയ കമ്പനി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ജീവനക്കാരൻ സഹായിക്കുന്നില്ല. ജീവനക്കാരുടെ ഈ പ്രശ്നം ഇപ്പോൾ മോദി സർക്കാർ പരിഹരിച്ചിരിക്കുകയാണ്. Date of Exit അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവകാശം ഇപ്പോൾ അക്കൗണ്ട് ഉടമയ്ക്ക് മാത്രമാണ് നൽകിയിരിക്കുന്നത്.


Also Read: 7th Pay Commission: Modi Govt പെൻഷൻ നിയമങ്ങളിൽ മാറ്റം വരുത്തി! 


എക്സിറ്റ് തീയതി എങ്ങനെ അപ്ഡേറ്റ് ചെയ്യാം 


യു‌എ‌എന്നും (UAN) പാസ്‌വേഡും നൽകി പി‌എഫ് അക്കൗണ്ട് ഉടമകൾ‌ ആദ്യം https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന പോർ‌ട്ടലിലേക്ക് പ്രവേശിക്കണം. ലോഗിൻ ചെയ്തശേഷം Manage എന്നതിൽ പോയി  Mark Exit എന്നതിൽ ക്ലിക്കുചെയ്യുക. ഇതിനുശേഷം തിരഞ്ഞെടുത്ത അപ്ലിക്കേഷനിൽ നിന്നും പിഎഫ് അക്കൗണ്ട് നമ്പർ തിരഞ്ഞെടുക്കുക. ശേഷം Date of Exit or Region of Exit ൽ  ക്ലിക്കുചെയ്യുക. തുടർന്ന് reauest OTP യിൽ ക്ലിക്കുചെയ്ത് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ വന്നിട്ടുള്ള ഒടിപി നൽകുക.ഇതിന് ശേഷം update ൽ ക്ലിക്ക് ചെയ്യണം എന്നിട്ട് ok ക്ലിക്ക് ചെയ്യുക.   ഇതോടെ നിങ്ങളുടെ Date of Exit അപ്‌ഡേറ്റ് ആകും. 


Also Read: EPFO: ഈ 4 ഇപിഎഫ് ആനുകൂല്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?


Date of Exit അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പ്രയോജനം എന്താണ്


EPFO അസിസ്റ്റന്റ് കമ്മീഷണർ അവിനാശ് കുമാർ സിൻഹയുടെ അഭിപ്രായത്തിൽ നിങ്ങൾ Date of Exit അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഇപിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനോ മുൻ കമ്പനിയിൽ നിന്നും പുതിയതിലേക്ക് അക്കൗണ്ട് കൈമാറാനോ കഴിയില്ല എന്നാണ്.  പക്ഷേ ഇപ്പോൾ EPFO തന്നെ Date of Exit അപ്ടേറ്റ് ചെയ്യാനുള്ള അധികാരം ജീവനക്കാർക്ക് നൽകിയിരിക്കുകയാണ്.  ഇതോടെ ജീവനക്കാർക്ക് ഏറ്റവും വലിയൊരു തലവേദന അവസാനിച്ചിരിക്കുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.