രുചിയുള്ള ഒരുപാട് വ്യത്യസ്തങ്ങളായ വിഭവങ്ങൾ ചേർന്നതാണ് ഇന്ത്യൻ ഭക്ഷണം. എല്ലാ സംസ്ഥാനങ്ങൾ അവരുടേതായ ഒരു സ്പെഷ്യൽ വിഭവം ഉണ്ടാകും. അത് കൊണ്ട് തന്നെ മിക്ക ഇന്ത്യക്കാരും വ്യത്യസ്ത തരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ചിലർക്ക് എത്ര കഴിച്ചാലും അവരുടെ ടമ്മിയിൽ പിന്നെയും സ്ഥലമുണ്ടാകും. ഭക്ഷണത്തോടുള്ള നമ്മുടെ ഇഷ്ടം അങ്ങനെയാണ്. ഭക്ഷണത്തിന് ഹൃദയത്തിൽ പ്രത്യേക ഇടം കൊടുത്ത ആളാണ് നിങ്ങളെങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹിയിലെ ഒരു റെസ്റ്റോറന്റിൽ ഒരു പ്രത്യേക താലി വിളമ്പുന്നുണ്ട്. മറ്റ് ഹോട്ടലുകളിൽ കിട്ടുന്ന പോലത്തെ താലി അല്ല ഇത്. മിക്ക താലികളിലും പരമാവധി അഞ്ച് മുതൽ ഏഴ് വരെ വിഭവങ്ങളാണ് ഉണ്ടാകാറുള്ളത്. എന്നാൽ അയൺ മാൻ താലി എന്ന് വിളിക്കുന്ന ഈ താലിയിൽ 15ലധികം വിഭവങ്ങൾ ഉൾപ്പെടുന്നു. 


Also Read: Viral Video: മുട്ട മോഷ്ടിക്കാന്‍ എത്തിയ മൂര്‍ഖനെ കൊത്തിയോടിക്കുന്ന കോഴി, വീഡിയോ വൈറല്‍


ഇത് കേട്ടപ്പോൾ തന്നെ നിങ്ങൾ ആശ്ചര്യപ്പെട്ടു കാണും. എങ്കിൽ ഇത് കൂടി കേട്ടോ. ഈ താലി കഴിച്ചാൽ നിങ്ങൾക്ക് ലക്ഷപ്രഭു ആകാം. അതെ ഈ താലിയിലെ വിഭവങ്ങളെല്ലാം കഴിച്ചാൽ നിങ്ങൾക്ക് 8.5 ലക്ഷം രൂപ ലഭിക്കും.



 


ഫുഡ് ബ്ലോഗർ @yumyumindia പങ്കിട്ട വീഡിയോയിൽ നിരവധി വിഭവങ്ങളുള്ള താലിയുടെ ദൃശ്യവുമുണ്ട്. വീഡിയോയിൽ കാണുന്നത് പോലെ, താലിയിൽ സ്റ്റാർട്ടറായി കബാബുകളും ടിക്കകളും ഉൾപ്പെടുന്നു. മെയിൻ കോഴ്സിൽ ദാൽ മഖ്‌നി, ദം ആലൂ, ആലു ഗോഭി, ഷാഹി പനീർ, കഠി, കടായി പനീർ എന്നിവയും ഒപ്പം കുറെ നാനും റൊട്ടിയും ഉണ്ട്. കൂടാതെ മറ്റ് പലതരം ഗ്രേവികളും ഇതിലുണ്ട്. ഇതുകൂടാതെ ചെറിയ ബക്കറ്റുകളിൽ പ്ലെയിൻ റൈസും ബിരിയാണിയും ഉണ്ട്. മധുരത്തിനായി രണ്ട് പാത്രത്തിൽ ​ഗുലാബ് ജാമുനും തരും. വലിയ താലിയിൽ അഞ്ച് തരം പാനീയങ്ങളും ഉൾപ്പെടുന്നു.


ഈ കൂറ്റൻ താലി ഡൽഹിയിലെ ആർഡോർ 2.1-ൽ ലഭ്യമാണ്. രണ്ട് പേർക്ക് ഈ താലി 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ അവർക്ക് 8.5 ലക്ഷം രൂപ നേടാമെന്ന് @yumyumindia ഫുഡ് ബ്ലോ​ഗർ വീഡിയോയിൽ പറയുന്നത്. 


Also Read: Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..! ​


1.1 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 98.7K ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഇത് അസാധ്യമായ കാര്യമാണെന്ന് തോന്നുമെങ്കിലും, വെല്ലുവിളി നേരിടാൻ തയ്യാറാണെന്ന് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഒരേസമയം ഇത്രയധികം ഭക്ഷണം കഴിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് മറ്റ് ചിലർ പറയുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.