PM Kisan Samman Nidhi 8th Installment Status: ഇനി നിങ്ങൾ ഒരു കൃഷിക്കാരനാണെങ്കിൽ 'പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി' പ്രകാരം എട്ടാം ഗഡു ലഭിക്കാൻ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ ഇത് നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയാണ്. 2021-22 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂലൈയിലെ ഗഡു അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ എത്തിച്ചേരും.  ഇന്നുമുതലാണ് അക്കൗണ്ടിലേക്ക് കാശ് എത്തി തുടങ്ങുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

PM Kisan ന്റെ തുക ഇന്ന് മുതൽ ലഭിക്കുമോ! 


എട്ടാം ഗഡു ഏപ്രിൽ ഒന്നിന് ആരംഭിക്കേണ്ടതായിരുന്നു എന്നാൽ ഇതുവരെ കർഷകരുടെ അക്കൗണ്ടുകളിൽ (PM Kisan) ഈ തുക വന്നിട്ടില്ല. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം എട്ടാം ഗഡു മെയ് 10 മുതൽ അതായത് ഇന്നുമുതൽ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും എന്നാണ്.  എന്നാൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ഇതുവരെയും ഒരു ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. 


മെയ് 7 വരെ 11,80,96, 975 ഗുണഭോക്താക്കളിൽ 8,73,39,127 രുടെ FTO (Fund Transfer Order) ജെനറേറ്റ് ചെയ്തു.  അതായത് മെയ് 10 നും 11 നും ഇടയിൽ 2000 രൂപ നിങ്ങളുടെ അക്കൗണ്ടിൽ വരും.


Also Read: Bank Holidays: മെയിൽ ഈ 7 ദിവസങ്ങൾ ബാങ്കുകൾക്ക് അവധിയായിരിക്കും, ശ്രദ്ധിക്കുക.. 


PM Kisan ന്റെ തുക ലഭിക്കാൻ കാലതാമസമുണ്ടായി


ചെറുകിട, നാമമാത്ര കർഷകർക്ക് ഒരു വർഷത്തിൽ സർക്കാർ 6000 രൂപ അവരുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നു. സർക്കാർ കർഷകർക്ക് നൽകുന്ന ഈ ധനസഹായം മൂന്ന് തവണകളായി 2000 രൂപ വീതമാണ് നൽകുന്നത്.  ഈ പദ്ധതി (PM Kisan) പ്രകാരം 2000 രൂപയുടെ ആദ്യ ഗഡു ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയും രണ്ടാം ഗഡു ആഗസ്റ്റ് 1 മുതൽ നവംബർ 30 വരെയും മൂന്നാം ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെയുമാണ് ലഭിക്കുന്നത്. 


ലിസ്റ്റിലെ പേര് എങ്ങനെ പരിശോധിക്കാം


എട്ടാം തവണയുടെ തുക നിങ്ങളുടെ അക്കൗണ്ടിൽ വരാൻ പോകുന്നുണ്ടോ ഇല്ലയോ എന്നതിന്റ എല്ലാ വിവരങ്ങളും pmkisan.gov.in എന്ന website ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ പേര് പട്ടികയിലുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാമെന്ന് നമുക്ക് അറിയാം. അതിനാൽ ആദ്യത്തെ കാര്യം, നിങ്ങൾ ഒരു കൃഷിക്കാരനും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവനുമെങ്കിൽ നിങ്ങൾ ഈ പദ്ധതിയിൽ സ്വയം രജിസ്റ്റർ ചെയ്യണം.


Also Read: Health Tips: കൊറോണ സമയത്ത് കരിക്കിൻ വെള്ളം കുടിക്കൂ.. ഗുണങ്ങൾ ഏറെ! 


ഇനി നിങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ പേര് PM Kisan ന്റെ ഗുണഭോക്താക്കളുടെ പട്ടികയിലുണ്ടോ ഇല്ലയോ എന്ന് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ സർക്കാർ ഒരു പട്ടിക ഇറക്കിയിട്ടുണ്ട്.   പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://pmksan.gov.in/ ൽ നോക്കിയാൽ നിങ്ങൾക്കിതറിയാൻ കഴിയും.  


ഇതുപോലെ സ്റ്റാറ്റ്സ് പരിശോധിക്കുക 


ആദ്യം നിങ്ങൾ https://pmksan.gov.in/ എന്നതിലേക്ക് പോകുക
ഹോം പേജിലേക്ക് പോയി നിങ്ങൾ Farmers Corner ന്റെ ഓപ്ഷനിൽ ക്ലിക്കുചെയ്യണം
വെബ്‌സൈറ്റിലെത്തിയ ശേഷം, വലതുവശത്തുള്ള (Farmers Corner) ൽ ക്ലിക്കുചെയ്യുക.


ഇതിനുശേഷം Beneficiary Status) ഓപ്ഷനിൽ ക്ലിക്കുചെയ്യുക


അതിനുശേഷം ഒരു പുതിയ പേജ് തുറക്കും. ഇനി നിങ്ങളുടെ ആധാർ നമ്പർ, മൊബൈൽ നമ്പർ നൽകുക. ഇതിനുശേഷം നിങ്ങൾക്ക് നിങ്ങളുടെ സ്റ്റാറ്റസിന്റെ പൂർണ്ണ വിവരങ്ങൾ ലഭിക്കും.


Also Read: കൊവിഡ് ബാധിച്ച് കുഴഞ്ഞുവീണ ബിജെപി പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ  


PM Kisan ന്റെ നിയമത്തിൽ മാറ്റം വന്നു


യോഗ്യതയില്ലാത്ത ചില ആളുകളും ഈ പദ്ധതി പ്രയോജനപ്പെടുത്തി.  അതിനാൽ സർക്കാർ ഇത്തവണ നിയമങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതനുസരിച്ച് ഈ സമയം ആ കർഷകരുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കും അവരുടെ പേരിൽ Khasra-Khatauni ഉണ്ടായിരിക്കണം.  മുത്തച്ഛന്റെ പേരിൽ കൃഷി ചെയ്തിരുന്ന കൃഷിക്കാർക്കും നേരത്തെ ഈ പദ്ധതിയുടെ ആനുകൂല്യം നൽകിയിരുന്നു. അതുപോലെ സ്വകാര്യ ജോലിക്കാർക്കും  പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിച്ചിരുന്നു.  എന്നാൽ ഇത്തവണ അവർക്കൊന്നും ലഭിക്കില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക