GST Council Decisions: ക്യാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി 12 ൽ നിന്നും 5 ശതമാനമാക്കി
Reduce Rate Of Cancer Drugs: ചില കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി ഇന്നലെ നടന്ന ജിഎസ്ടി കൗൺസിലിന്റെ 54 മത് യോഗത്തിൽ അധ്യക്ഷയായ നിർമല സീതാരാമൻ പറഞ്ഞു.
ന്യൂഡൽഹി: ചില കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കുമെന്നും.
Also Read: ലൈംഗികാതിക്രമ കേസ്: വികെ പ്രകാശിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ഇക്കാര്യം പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. യോഗത്തിനു ശേഷം ധനമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ചില കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി ഇന്നലെ നടന്ന ജിഎസ്ടി കൗൺസിലിന്റെ 54 മത് യോഗത്തിൽ അധ്യക്ഷയായ നിർമല സീതാരാമൻ പറഞ്ഞു. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയിൽ കുറവു വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ കുര്‍കുറെ, ലെയ്സ് പോലുള്ള ലഘുഭക്ഷണ സാധനങ്ങളുടെ നികുതി 12 ശതമാനമായിരുന്നത് 18 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
Also Read: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, DA 3-4% വർദ്ധനവ് ഉടൻ പ്രഖ്യാപിക്കും!
ഷെയറിങ് അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളുടെ ജിഎസ്എടി അഞ്ച് ശതമാനമായിരിക്കും. കേന്ദ്ര- സംസ്ഥാന സർവകലാശാലകൾക്കുള്ള ജിഎസ്ടി ഒഴിവാക്കി. ഹെൽത്ത്- ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്നതിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായതായി സൂചനയുണ്ട്. നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്റെ ജിഎസ്ടി.
Also Read: ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഇവർ സമ്പത്തിൽ ആറാടും, ആസ്തി ഇരട്ടിക്കും!
ഓൺലൈൻ ഗെയിമിങിൽ നിന്നുള്ള വരുമാനം 412 ശതമാനം വർധിച്ചു കൊണ്ട് ആർ മാസത്തിനിടെ 6,909 കോടിയായി. നികുതി കുറച്ചതോടെയാണ് വരുമാനം വർധിച്ചത്. ഇതേ കാലയളവില്‍ കാസിനോകളില്‍ നിന്നുള്ള വരുമാനത്തിലും 34 ശതമാനം വര്‍ധനവുണ്ടായി. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് ജിഎസ്ടി യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധന മന്ത്രിമാർ പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.