GST waiver on Corona Drugs: ഏ​ഴു മാ​സ​ത്തെ നീണ്ട കാത്തിരിപ്പിന് ശേഷം കേ​ന്ദ്ര, സം​സ്​​ഥാ​ന ധ​ന​മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ട്ട GST കൗ​ണ്‍​സി​ൽ യോഗം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിലൂടെ ഇന്ന് നടക്കും.  ജിഎസ്ടി കൗൺസിലിന്റെ 43-ാമത് യോഗമാണ് ഇന്ന് നടക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി കേ​ന്ദ്രം ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന കാ​ലാ​വ​ധി നേ​ര​ത്തേ നി​ശ്ച​യി​ച്ചിരുന്ന 2022നും ​അ​പ്പു​റ​ത്തേ​ക്ക്​ നീ​ട്ട​ണ​മെ​ന്ന്​ കൂ​ട്ടാ​യി ആവശ്യപ്പെടാ​ന്‍ കേ​ര​ളം അ​ട​ക്കമുള്ള ബി.​ജെ.​പി ഇ​ത​ര പാ​ര്‍​ട്ടി​ക​ള്‍ ഭ​രി​ക്കു​ന്ന ഏ​ഴു സം​സ്​​ഥാ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 


Also Read: ജി.​എ​സ്.​ടി ന​ട​പ്പാ​Trolling Ban: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 വരെ 


ജി.​എ​സ്.​ടി (GST) ന​ട​പ്പാക്കു​ന്ന​തു വ​ഴി സം​സ്​​ഥാ​ന​ങ്ങ​ള്‍ക്ക് ഉണ്ടാകുന്ന നി​കു​തി വ​രു​മാ​ന ന​ഷ്​​ടം ആ​ദ്യ​ത്തെ അ​ഞ്ചു കൊ​ല്ലം ​കേ​ന്ദ്രം നി​ക​ത്തി​ക്കൊ​ടു​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. ഇ​തി​ന്​ പ്ര​ത്യേ​ക സെ​സ്​ പി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ല്‍ വ്യ​വ​സ്​​ഥ​ പൂ​ര്‍​ണമായും കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്നി​ല്ല. പക്ഷേ ഇന്നത്തെ കൊവി​ഡ്​ സാ​ഹ​ച​ര്യ​ങ്ങ​ള്‍ സം​സ്​​ഥാ​ന​ങ്ങ​ള്‍​ക്ക്​ ഉ​ണ്ടാ​ക്കി​യ സാമ്പത്തിക ബുദ്ധിമുട്ട് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത്​ അ​ഞ്ചു വ​ര്‍​ഷ കാ​ലാ​വ​ധി ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ള്‍ ഇന്ന്  ആ​വ​ശ്യ​പ്പെടാൻ പോകുന്നത്.  


രാജസ്ഥാൻ മുഖ്യമന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​ കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ സം​സ്​​ഥാ​ന​ങ്ങ​ള്‍​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന രീ​തി 2022ല്‍ ​നി​ന്ന്​ 2027 വ​രെ നീ​ട്ട​ണ​മെ​ന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.  അതുപോലെതന്നെ ഛത്തി​സ്​​ഗ​ഢ്​​ ധ​ന​മ​ന്ത്രി ടി.​എ​സ്​ സി​ങ്​​ദേ​വും ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചിരുന്നു. 


Also Read: Aadhaar Card ന്റെ ഈ സേവനം ഇനി ലഭ്യമല്ല; UIDAI തീരുമാനത്തിന് പിന്നിലെ കാരണം? 


എല്ലാത്തിനുമുപരി കൊറോണാ മഹാമാരിക്കിടയിൽ കൂടുന്ന ഈ യോഗത്തിൽ കൊറോണ വാക്സിനെ സംബന്ധിച്ച് എന്തെങ്കിലും ആശ്വാസം കേന്ദ്ര സർക്കാരിന് നൽകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനങ്ങൾ.   


നിലവിൽ, വാക്സിനിൽ 5% ജിഎസ്ടി ചുമത്തുന്നുണ്ട് അതുപോലെ  കൊറോണയുമായി ബന്ധപ്പെട്ട മരുന്നുകളിലും ഓക്സിജൻ കോൺസെൻട്രേറ്ററുകളിലും 12% ജിഎസ്ടി ചുമത്തുന്നുണ്ട്. കൊറോണയുടെ ഈ ഉൽപ്പന്നങ്ങളിലെല്ലാം ജിഎസ്ടി നിർത്തലാക്കാനോ കുറയ്ക്കാനോ ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.


കൊറോണ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ, ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, വാക്സിനുകൾ എന്നിവയ്ക്കുള്ള ജിഎസ്ടി നീക്കംചെയ്യാൻ കേന്ദ്ര സർക്കാരിന് കഴിയുമെന്നാണ് റിപ്പോർട്ട്.  അതുകൊണ്ടുതന്നെ ധനമന്ത്രി നിർമ്മല സീതാരാമൻ (Union Finance Minister Nirmala Sitharaman) അധ്യക്ഷത വഹിക്കുന്ന യോഗത്തിന്റെ തീരുമാനമറിയാൻ കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാരുകൾ.  


Also Read: LPG Booking: മറ്റ് ഏജൻസികളിൽ നിന്നും സിലിണ്ടർ നിറയ്ക്കാം! പുതിയ നിയമം വരുന്നു


ജിഎസ്ടി കുറയ്ക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും?


കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫിറ്റ്മെന്റ് പാനലിന്റെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു, അതിൽ കൊറോണ വാക്സിനെയും അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിൽ ജിഎസ്ടി കുറയ്ക്കുന്നതിനെക്കുറിച്ചും, മറ്റുന്നതിനെക്കുറിച്ചും  ചർച്ച നടന്നിരുന്നു.  


കേന്ദ്ര-സംസ്ഥാന ജിഎസ്ടി കൗൺസിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരടങ്ങുന്നതായിരുന്നു പാനൽ. ഇന്ന് നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാവുന്ന ജിഎസ്ടിയിലെ മാറ്റത്തിന്റെ ഗുണങ്ങളും ദോഷങ്ങളും വാക്സിൻ വിലയെ ബാധിക്കുന്ന കാര്യങ്ങളും പാനൽ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ഇന്ന് ചർച്ചയുണ്ടാകാൻ സാധ്യതയുണ്ട്.  


ജിഎസ്ടി നിർത്തലാക്കുന്നതോടെ വില വർദ്ധിക്കുമോ?


കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെയും വാക്സിനുകളുടെയും ജിഎസ്ടി നിർത്തലാക്കണമെന്ന് സംസ്ഥാനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ, ഇത് വിപരീത ഫലമുണ്ടാക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്.  ഇതിന്റെ അഭാവത്തിൽ മരുന്നുകൾ വില കൂടുമെന്നും ധനമന്ത്രി പറഞ്ഞു.  


Also Read: viral video: ലോക്ക്ഡൗൺ കൃഷി വിശേഷവുമായി നടി സുഹാസിനി


വാക്സിനിൽ അഞ്ച് ശതമാനം കിഴിവ് നൽകിയാൽ വാക്സിനേഷൻ നിർമ്മാതാക്കൾക്ക് അസംസ്കൃത വസ്തുക്കൾക്ക് നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും ഈ സാഹചര്യത്തിൽ ഉപഭോക്താക്കളിൽ നിന്ന് ചെലവ് വീണ്ടെടുക്കുമെന്നും അതുകൊണ്ട് വില കൂടുമെന്നും ധനമന്ത്രി അറിയിച്ചു. 


ജിഎസ്ടി  ചുമത്തുമ്പോൾ നിർമ്മാതാക്കൾ ആ ഉൽപ്പന്നത്തിൽ സർക്കാരിൽ നിന്ന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നു, പക്ഷേ ജിഎസ്ടി പൂജ്യമാകുമ്പോൾ, നിർമ്മാതാക്കൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ കഴിയില്ല, അപ്പോൾ അവർ ഉപഭോക്താക്കളിൽ നിന്നും അത് വസൂലാക്കും എന്നാണ് റിപ്പോർട്ട്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.