രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കം
അസ്സംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കം. ബിജെപിയുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണ ഗുജറാത്തിലാണ് പ്രധാനപരിപാടികള്‍. പ്രചാരണത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ ഗുജറാത്തില്‍ എത്തിച്ചേര്‍ന്നു.
ന്യൂഡല്‍ഹി: അസ്സംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിന് ഇന്ന് തുടക്കം. ബിജെപിയുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ദക്ഷിണ ഗുജറാത്തിലാണ് പ്രധാനപരിപാടികള്‍. പ്രചാരണത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ ഗുജറാത്തില്‍ എത്തിച്ചേര്‍ന്നു.
റൂച്ചിലെ ജംപുസര്, ജഗദിയ തുടങ്ങിയ മേഖലകളില്‍ ചെറുയോഗങ്ങളിലും പാര്‍ട്ടി സദസുകളിലും രാഹുല്‍ ഗാന്ധി സംബന്ധിക്കും. വെള്ളിയാഴ്ച സൂറത്തിലാണ് കോണ്‍ഗ്രസിന്റെ മഹാറാലി. സൂറത്തില്‍ ജിഎസ്ടി വിരുദ്ധപ്രക്ഷോഭം നയിച്ചശേഷം, ബിജെപിവിട്ട വ്യാപാരി പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനും നീക്കമുണ്ട്. കൂടാതെ ഹാര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെ സാമുദായികനേതാക്കളുമായും ചര്‍ച്ച നടത്തിയേക്കും.
അതേസമയം, ബിജെപിയും പ്രചാരണപരിപാടികള്‍ സജീവമാക്കി കഴിഞ്ഞു. പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും ഗുജറാത്തിലെത്തും. ഒരുമാസത്തിനുള്ളില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന അന്‍പത് മഹാറാലികളാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്. നാളെ ഗാന്ധിനഗറിലാണ് മോദിയുടെ ആദ്യറാലി.