New Delhi: ഹാത്രാസില്‍   ദളിത്‌  (Dalit) പെണ്‍കുട്ടി അതിക്രൂരമായ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയരവേ  അലഹബാദ് ഹൈക്കോടതി കൈക്കൊണ്ട നിലപാടില്‍  പ്രതീക്ഷ പ്രകടിപ്പിച്ച് ഉത്തര്‍ പ്രദേശ്‌ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി (Priyanka Gandhi) ...


COMMERCIAL BREAK
SCROLL TO CONTINUE READING

അലഹബാദ് ഹൈക്കോടതി (Allahabad High Court) യുടെ ഇടപെടല്‍  ശക്തമായതും പ്രതീക്ഷ നല്‍കുന്നതുമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.


"ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് രാജ്യം മുഴുവന്‍ ആവശ്യപ്പെടുകയാണ്. ഉത്തര്‍ പ്രദേശ്‌  സര്‍ക്കാര്‍ അവളുടെ കുടുംബത്തോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നതിന് ഇടയിലാണ് ഹൈക്കോടതിയുടെ ഇത്തരത്തിലുള്ള ഇടപെടല്‍. പ്രതീക്ഷയുടെ ഒരു കിരണമാണ് ഇത് നല്‍കുന്നത്. ഹാത്രാസ് കേസില്‍ സംഭവിച്ച കാര്യങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെ കോടതി തന്നെ നേരിട്ടുവിളിപ്പിച്ചിരിക്കുന്നത്",  പ്രിയങ്ക പറഞ്ഞു.


ഡല്‍ഹിയിലെ വാല്‍മികി ക്ഷേത്രത്തില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.


ദളിത് പെണ്‍കുട്ടിയെ   ഉന്നത ജാതിക്കാരായ നാല് യുവാക്കളാണ് പീഡിപ്പിച്ചത് എന്നത് പെണ്‍കുട്ടിയുടെ മൊഴിയില്‍  വ്യക്തമാണ്‌.  കുറ്റവാളികളെ രക്ഷിക്കാനുള്ള  ശ്രമമാണ്  നടക്കുന്നത് എന്നു വസ്തുത ഉത്തര്‍ പ്രദേശ്‌ പോലീസ് നടത്തുന്ന നീക്കങ്ങളില്‍ നിന്നും വ്യക്തമാണ്.


ഈ  അവസരത്തിലാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച്‌ സംഭവത്തില്‍ ഇടപെടുന്നത്. സംഭവങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുന്ന കോടതി  അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാരെ വിളിച്ചുവരുത്തിയിരുന്നു. 


കൂടാതെ, സംഭവത്തില്‍ ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്  നോട്ടീസ് അയചച്ചിരിയ്ക്കുകയാണ്. സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസ്, ഹാത്രാസ്  ജില്ലാ മജിസ്ട്രേറ്റ് (DM), ADGP, പോലീസ് മേധാവി, യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരോട് ഈ മാസം 22ന് ഹാജരാകാന്‍ നിര്‍ദേശിച്ചി രിയ്ക്കുകയാണ്.  ജസ്റ്റിസുമാരായ രാജന്‍ റോയ്,  ജസ്പ്രീത് സിംഗ് എന്നിവരുടെ ബെഞ്ചാണ് നോട്ടീസയച്ചത്. 


അതേസമയം, ഹാത്രാസില്‍  ദളിത് ‌കുടുംബത്തെ  സന്ദര്‍ശിക്കുന്നതില്‍നിന്നും  പ്രതിപക്ഷ പാര്‍ട്ടികളേയും മാധ്യമങ്ങളെയും തടയുകയാണ് പോലീസ് ചെയ്യുന്നത്.  വനിതാ മാധ്യമ പ്രവര്‍ത്തകരോട് പോലീസ് അപമര്യാദയായി പെരുമാറിയതായി  റിപ്പോര്‍ട്ടുകള്‍ പുറത്തു  വന്നിരുന്നു.  


പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ  സമ്മതമില്ലാതെ മൃതദേഹം ബലമായി കൊണ്ടുപോയി  (മണ്ണെണ്ണ ഒഴിച്ച് ) ദഹിപ്പിച്ച യു.പി പോലീസിന്‍റെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.  ഹൈന്ദവ പാരമ്പര്യം കാറ്റില്‍പ്പറത്തി നടത്തിയ ഈ നടപടിയില്‍ ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കുറ്റക്കാരനെന്നാണ്  ഒരു വിഭാഗം വാദിക്കുന്നത്.  സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.


ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നവശ്യപ്പെട്ട് ഗാസിയാബാദിലെ ഒരു കൂട്ടം അഭിഭാഷകരും ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് അഭിഭാഷകരുടെ ആവശ്യം.


കഴിഞ്ഞ സെപ്​റ്റംബര്‍ 14നാണ്​ നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ ദളിത്‌   പെണ്‍കുട്ടിയെ  അതി​ക്രൂര ബലാത്സംഗത്തിനിരയാക്കിയത്​​. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം  അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ്​ മുറിച്ച്‌​ മാറ്റി, നട്ടെല്ല് തകര്‍ക്കുക തുടങ്ങി  അതിക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്.  


Also read: 'മാധ്യമങ്ങള്‍ ഇന്നുവരും, നാളെ പോവും, ഞങ്ങള്‍ ഇവിടത്തന്നെയുണ്ടാവും...' ഹാത്രാസ് ദളിത്‌ കുടുംബത്തോട് ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഭീഷണി വൈറല്‍


അത്യാസന്ന നിലയില്‍ കഴിഞ്ഞ രണ്ടാഴ്​ചയായി  അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്​ദര്‍ജ൦ഗ്  ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്​ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. 
ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്. 


Also read: Hathras gang-rape: പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല, ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താനായില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്


സെപ്​റ്റംബര്‍ 14ന്​ വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം​ പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ  നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി വലിച്ചിഴച്ച്‌​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ വയലിനരികില്‍ അബോധാവസ്ഥയില്‍ ​കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. 


Also read: സ്​ത്രീകള്‍​ സുരക്ഷിതരല്ലാത്ത സംസ്​ഥാനമായി Uttar Pradesh മാറി, രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി


അതേസമയം , മേല്‍ ജാതിക്കാരുടെ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശമാണ് ഹാത്രാസ് എന്നും പറയപ്പെടുന്നു. കുറ്റവാളികള്‍ മേല്‍ ജാതിക്കാര്‍ ആയതിനാല്‍ പോലീസ് പക്ഷപാതം കാട്ടുന്നതായും ആരോപണമുണ്ട്.