സ്​ത്രീകള്‍​ സുരക്ഷിതരല്ലാത്ത സംസ്​ഥാനമായി Uttar Pradesh മാറി, രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ഉത്തര്‍ പ്രദേശില്‍ അടുത്തിടെയായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കടുത്ത  വിമര്‍ശനവുമായി   കോണ്‍ഗ്രസ്‌  ജനറല്‍സെക്രട്ടറി  (AICC general Secretary) പ്രിയങ്ക ഗാന്ധി (Priyanka Gandhi)... 

Last Updated : Sep 29, 2020, 05:03 PM IST
  • ഉത്തര്‍ പ്രദേശില്‍ അടുത്തിടെയായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി
  • സ്​ത്രീകള്‍ക്ക്​ സുരക്ഷിതത്വമില്ലാത്ത സംസ്​ഥാനമായി ഉത്തര്‍പ്രദേശ്​ മാറിയെന്ന്​ പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി
സ്​ത്രീകള്‍​ സുരക്ഷിതരല്ലാത്ത സംസ്​ഥാനമായി  Uttar Pradesh മാറി,  രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

New Delhi: ഉത്തര്‍ പ്രദേശില്‍ അടുത്തിടെയായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കടുത്ത  വിമര്‍ശനവുമായി   കോണ്‍ഗ്രസ്‌  ജനറല്‍സെക്രട്ടറി  (AICC general Secretary) പ്രിയങ്ക ഗാന്ധി (Priyanka Gandhi)... 

സ്​ത്രീകള്‍ക്ക്​ സുരക്ഷിതത്വമില്ലാത്ത സംസ്​ഥാനമായി ഉത്തര്‍പ്രദേശ്​  (Uttar Pradesh) മാറിയെന്ന്​ പ്രിയങ്ക ഗാന്ധി  കുറ്റപ്പെടുത്തി.  19കാരി കൂട്ടബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവത്തിലായിരുന്നു യോഗി ആദിത്യനാഥ്​  (Yogi Adityanath) സര്‍ക്കാറിനെതിരെ പ്രിയങ്കയുടെ വിമര്‍ശനം.  

'ഹത്രാസില്‍ പൈശാചിക ക്രൂരകൃത്യത്തിനിരയായ ദളിത്‌  പെണ്‍കുട്ടി  സഫ്​ദര്‍ജ൦ഗ്  ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്​ചയായി അവള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ പോരാട്ടത്തിലായിരുന്നു",  പ്രിയങ്ക ഗാന്ധി ട്വീറ്റ്​ ചെയ്​തു.

"ഉത്തര്‍ പ്രദേശിലെ  ക്രമസമാധാന നില അങ്ങേയറ്റം തകര്‍ന്നു. സ്​ത്രീകള്‍ക്ക്​ യാതൊരുവിധ സുരക്ഷയുമില്ല. അക്രമികള്‍ പരസ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നു.  പെണ്‍കുട്ടിയെ കൊലപ്പെടുത്തിയവര്‍ക്ക്​ കഠിന ശിക്ഷ ഉറപ്പാക്കണം. യു.പിയിലെ സ്​ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിനാണ്",  അവര്‍  പറഞ്ഞു.

കഴിഞ്ഞ സെപ്​റ്റംബര്‍ 14നാണ്​ ദളിത്‌  (Dalit) പെണ്‍കുട്ടി അതി​ക്രൂരമായി ബലാത്സംഗത്തിനിരയായത്​​. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം  അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ്​ മുറിച്ച്‌​ മാറ്റിയതുള്‍പ്പെടെ ക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്.  

അത്യാസന്ന നിലയില്‍ കഴിഞ്ഞ രണ്ടാഴ്​ചയായി  അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്​ദര്‍ജ൦ഗ്  ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്​ച രാവിലെയോടെ മരണത്തിന് കീഴടങ്ങി.  ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്. 

സെപ്​റ്റംബര്‍ 14ന്​ വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം​ പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ  നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി വലിച്ചിഴച്ച്‌​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു.

മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ വയലിനരികില്‍ അബോധാവസ്ഥയില്‍ ​കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. പെണ്‍കുട്ടിയുടെ നാവ്​ കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു. സുഷുമ്​ന നാഡിക്കും പരിക്കേറ്റിരുന്നു. 

Alo read: കൂട്ട ബാലത്സ൦ഗത്തിനിരയാക്കിയ ശേഷം നാക്ക് മുറിച്ചെടുത്തു; 19കാരിയ്ക്ക് ദാരുണാന്ത്യം

സംഭവത്തില്‍ ഇതുവരെ  നാലു പ്രതികളെ പോലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍  ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും യുപി പോലീസ് അറിയിച്ചു

അതേസമയം, ആദ്യഘട്ടത്തില്‍ പോലീസ്​ നടപടി എടുത്തില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു.  

ഉത്തര്‍ പ്രദേശില്‍നിന്നും  കഴിഞ്ഞ രണ്ട് മാസത്തിനിടെ "പുറത്തുവന്ന"  നാലാമത്തെ  പീഡന കേസാണ് ഇത്....

 

More Stories

Trending News