'മാധ്യമങ്ങള്‍ ഇന്നുവരും, നാളെ പോവും, ഞങ്ങള്‍ ഇവിടത്തന്നെയുണ്ടാവും...' ഹാത്രാസ് ദളിത്‌ കുടുംബത്തോട് ജില്ലാ മജിസ്‌ട്രേറ്റിന്‍റെ ഭീഷണി വൈറല്‍

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ (Hatras Rape Case)  ക്രൂര പീഡനത്തിനിരയായി  മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി...

Last Updated : Oct 1, 2020, 09:52 PM IST
  • ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ക്രൂര പീഡനത്തിനിരയായി മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി...
  • പെണ്‍കുട്ടി കൊറോണ ബാധിച്ചാണ് മരിച്ചതെങ്കില്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കുമായിരുണോ? എന്നും DM ചോദിച്ചു
'മാധ്യമങ്ങള്‍ ഇന്നുവരും, നാളെ പോവും, ഞങ്ങള്‍ ഇവിടത്തന്നെയുണ്ടാവും...'  ഹാത്രാസ് ദളിത്‌ കുടുംബത്തോട് ജില്ലാ മജിസ്‌ട്രേറ്റിന്‍റെ  ഭീഷണി വൈറല്‍

Hathras, Uttar Pradesh: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ (Hatras Rape Case)  ക്രൂര പീഡനത്തിനിരയായി  മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണി...

ഭീഷണിയുടെ സ്വരത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് (DM)  Praveen Kumar Laxkar കുടുംബാംഗങ്ങളുമായി സംസാരിക്കുന്ന വീഡിയോ  സോഷ്യല്‍ മീഡിയയില്‍   പ്രചരിക്കുന്നുണ്ട്.

മാധ്യമങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പോവും, ഞങ്ങള്‍ ഇവിടത്തന്നെയുണ്ടാവും'- ജില്ലാ മജിസ്‌ട്രേറ്റ് ഭീഷണിപ്പെടുത്തുന്നതിന്‍റെ  ദൃശ്യങ്ങള്‍  സമീപത്തിരുന്ന ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അഥവാ പെണ്‍കുട്ടി കൊറോണ ബാധിച്ചാണ് മരിച്ചതെങ്കില്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ ധന സഹായം ലഭിക്കുമായിരുണോ? എന്നും DM ചോദിക്കുന്നതായി വീഡിയോയില്‍ കേള്‍ക്കാം 

അതേസമയം, മൊഴി മാറ്റിപ്പറയാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ ബന്ധുവായ ഒരു സ്ത്രീയും വെളിപ്പെടുത്തി. 'അവര്‍ ഞങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഞങ്ങളുടെ പിതാവിനും ഭീഷണിയുണ്ട്'- കുടുംബത്തില്‍പ്പെട്ട ഒരു സ്ത്രീ പറഞ്ഞു.

 'ഞങ്ങളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പറയുന്നത്. അവര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഞങ്ങളെ കെണിയിലാക്കി മൊഴി മാറ്റിപ്പറയാന്‍ പ്രേരിപ്പിക്കുന്നുണ്ട്'  പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ പറയുന്നു.

കഴിഞ്ഞ സെപ്​റ്റംബര്‍ 14നാണ്​ നാല് മേല്‍ജാതിക്കാരായ യുവാക്കള്‍ ദളിത്‌  (Dalit) പെണ്‍കുട്ടിയെ  അതി​ക്രൂര ബലാത്സംഗത്തിനിരയാക്കിയത്​​. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം  അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ്​ മുറിച്ച്‌​ മാറ്റി, നട്ടെല്ല് തകര്‍ക്കുക തുടങ്ങി  അതിക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്.  

അത്യാസന്ന നിലയില്‍ കഴിഞ്ഞ രണ്ടാഴ്​ചയായി  അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്​ദര്‍ജ൦ഗ്  ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്​ച രാവിലെയോടെ മരണത്തിന് കീഴടങ്ങി. 
ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്. 

Also read: Hathras gang-rape: പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല, ശരീരത്തില്‍ ബീജത്തിന്‍റെ അംശം കണ്ടെത്താനായില്ല, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സെപ്​റ്റംബര്‍ 14ന്​ വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം​ പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ  നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി വലിച്ചിഴച്ച്‌​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ വയലിനരികില്‍ അബോധാവസ്ഥയില്‍ ​കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. 

Also read: 'അന്ന് രക്തം തിളച്ചു... ഇന്ന് മൗനം...!! Hathras കൂട്ടബലാത്സംഗത്തില്‍ Smriti Iraniയുടെ നിലപാടില്‍ കടുത്ത പ്രതിഷേധം

അതേസമയം , മേല്‍ ജാതിക്കാരുടെ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശമാണ് ഹാത്രാസ് എന്നും പറയപ്പെടുന്നു. കുറ്റവാളികള്‍ മേല്‍ ജാതിക്കാര്‍ ആയതിനാല്‍ പോലീസ് പക്ഷപാതം കാട്ടുന്നതായും ആരോപണമുണ്ട്. 

 

Trending News