ന്യൂഡല്‍ഹി:രാജ്യം കൊറോണ വൈറസ്‌ ബാധയുടെ ആശങ്കയിലാണ്,മരണ സംഖ്യ വര്‍ധിക്കുന്നത് ആശങ്കപെടുത്തുന്നതിനിടയിലാണ് നാല് സംസ്ഥാനങ്ങള്‍ ആരെയും മരണത്തിന് 
വിട്ട് കൊടുക്കാതെ കൊറോണയോട് പൊരുതുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണിപ്പൂര്‍,മിസോറം,നാഗാലാന്‍ഡ്,സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ ഇതുവരെ കൊറോണ വൈറസ്‌ ബാധയെതുടര്‍ന്ന്‍ ഒരു മരണം പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല.


വടക്ക് കിഴക്കന്‍ മേഖലകളില്‍ കൊറോണ വൈറസ്‌ ബാധയുടെ കേസുകള്‍ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കുറവാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


വടക്ക് കിഴക്കന്‍ മേഖലകളില്‍ 3731 സജീവ കേസുകളാണ് ഉള്ളത്,രോഗ മുക്തി നേടിയവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലാണ്.


5715 പേര്‍ക്കാണ് രോഗമുക്തി ഉണ്ടായത്,മേഖലയിലെ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്നുള്ള  ആകെ മരണം 12 ആണ്.


Also Read:മാധ്യമ പ്രവർത്തകരോട്..കലിപ്പടങ്ങാതെ യുവമോര്‍ച്ച നേതാവ്!


മണിപ്പൂരില്‍ നിലവില്‍ സജീവ കേസുകള്‍ 702 ആണ്,നാഗാലാന്‍ഡില്‍ സജീവ കേസുകള്‍ 195 ആണ്.


മിസോറാമില്‍ 115 സജീവകേസുകളും സിക്കിമില്‍ 46 സജീവ കേസുകളും ഉണ്ട്.


വടക്ക് കിഴക്കന്‍ മേഖലയിലെ എട്ട് സംസ്ഥാനങ്ങളിലും കൊറോണ വൈറസിനെ നേരിടാന്‍ പരിശോധനാ സൗകര്യങ്ങളും ആശുപത്രികളും 
തുടക്കത്തില്‍ ഇല്ലായിരുന്നു,എന്നാല്‍ രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപെടുത്തുകയായിരുന്നു.