അമ്മയാന മരിച്ചതറിയാതെ മണിക്കൂറുകളോളം തന്‍റെ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയുടെ ചെയ്തികള്‍ ആരുടെയും കരളലിയിപ്പിക്കുന്നതാണ്. പതിവില്ലാതെ കിടക്കുന്ന അമ്മയുടെ അടുത്ത് നിന്ന് മാറാന്‍ മൂന്ന് വര്‍ഷം മാത്രം പ്രായമുള്ള കുട്ടിയാനക്ക് സാധിക്കില്ലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മയാന മരിച്ചത് ഈ കുട്ടിയാന അറിഞ്ഞിട്ടില്ല. ചെരിഞ്ഞ ആനയുടെ അടുത്ത് നിന്ന് മാറാതെ മണിക്കൂറുകളാണ്  കുട്ടിയാന നിന്നത്. കുട്ടിയാന മാറാതെ നിന്നതോടെ ആനയെ മറവ് ചെയ്യാനെത്തിയ ഫോറസ്റ്റ് ജീവനക്കാരും ബുദ്ധിമുട്ടിലായി...... തമിഴ്‍നാട്ടിലാണ് സംഭവം.


മറ്റേതോ കാട്ടുമൃഗവുമായി ഏറ്റുമുട്ടിയാണ് ആന ചരിഞ്ഞത്. അമ്മയാനയുടെ അടുത്ത് നിന്ന് കുട്ടിയാന മാറുന്നത് വരെ ഫോറസ്റ്റ് ജീവനക്കാര്‍ക്കും കാത്തു നില്‍ക്കേണ്ടി വന്നു. ഒടുവില്‍ കുട്ടിയാന പോയതിന് ശേഷമാണ് ജീവനക്കാര്‍ ചരിഞ്ഞ ആനയെ മറവ് ചെയ്തത്.