New Delhi: രാജ്യത്തെ പ്രതിദിന കോവിഡ് (Covid 19) കണക്കുകൾ മാറ്റമില്ലാതെ വർധിച്ച് കൊണ്ടിരിക്കുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കണക്കുകൾ രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്   2,73,810 പേർക്കാണ്. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒന്നര കോടിയിലെത്തി. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ കോവിഡ് കണക്കുകൾ രണ്ട് ലക്ഷം കടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡ് രോഗം ഇന്ത്യയിൽ (India) സ്ഥിരീകരിച്ചതിൽ പിന്നെ ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറുകളിലാണ്. ഇതുവരെ ഏകദേശം 1.78 ലക്ഷം പേർ രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപെട്ടു. കഴിഞ്ഞ ഒരാഴ്ച്ച മാത്രം രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്  15 ലക്ഷത്തിനോടടുത്ത് ആളുകൾക്കാണ്. കർണാടക ഉൾപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.


ALSO READ: ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ; വ്യവസായത്തിനുള്ള ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം


കഴിഞ്ഞ 24 മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്ര (Maharashtra) , ഡൽഹി, കർണാടക എന്നിവിടങ്ങളിലായി ആണ്. മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ ൨൪ മണിക്കൂറുകളിൽ രോഗം ബാധിച്ചത് 68,631 പേർക്കാണ്. ഡൽഹിയിൽ 25,462 പേർക്കും കർണാടകയിൽ 19,067 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. കർണാടകയിൽ 12,793 കേസുകളും  ബെംഗളൂരുവിൽ നിന്നാണ്.


ALSO READ: Covid19: നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ


കോവിഡ് (Covid 19) രോഗബാധ രൂക്ഷമായ വിവിധ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓക്സിജൻ സപ്ലൈയുടെ അളവ് കൂട്ടാൻ തീരുമാനിച്ചു. രോഗബാധ അതിരൂക്ഷമായ 12 സംസ്ഥാനങ്ങളിലാണ് കൂടുതൽ ഓക്സിജൻ എത്തിക്കാൻ തീരുമാനിച്ചത്. ഹോസ്പിറ്റൽ കിടക്കകൾക്കും, ഓക്സിജനും, മരുന്നുകൾക്കും വൻ ക്ഷാമമാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നത്.


ALSO READ: Covid second Wave- ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണം; ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതക്കുറവ് വെല്ലുവിളി


 ഇൻഡസ്ടറി ആവശ്യങ്ങൾക്കുള്ള ഓക്സിജനും താത്ക്കാലത്തേക്ക് ആരോഗ്യ മേഖലയിൽ മാത്രം ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതുകൂടാതെ ഇന്ത്യൻ റെയിൽവേയും ഓക്സിജൻ എക്സ്പ്രസ്സ് ഒരുക്കാൻ തയ്യാറാക്കുകയാണ്. ഈ നടപടികൾ ഉപയോഗിച്ച് രാജ്യത്ത് അനുഭവപ്പെടുന്ന ഓക്സിജൻ ക്ഷാമം ഒരു പരിധി വരെ കുറയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.


 ഏപ്രിൽ 2 ന് ബ്രസീലിനെ (Brazil) പിന്നിലാക്കി  കൊണ്ട് കോവിഡ് അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. രോഗം അതിരൂക്ഷമായി ബാധിച്ച ഒന്നാമത്തെ രാജ്യം യുഎസ്എ ആണ്. തുടർച്ചയായ ഏഴാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ ഒന്നര ലക്ഷം കടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.