ന്യൂഡല്‍ഹി: 2016 ലെ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ബിജെപി ആരംഭിച്ചു കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനു മുന്നോടിയായി വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും കണ്ടിരുന്നു. 4 വര്‍ഷത്തെ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുവാനുള്ള നിര്‍ദ്ദേശമാണ് അമിത് ഷാ സൈബര്‍ പോരാളികള്‍ക്ക് നല്‍കിയിരിക്കുന്നത്. 


കൂടാതെ നവമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ ഇടരുതെന്ന നിര്‍ദ്ദേശവും ഉണ്ട്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളില്‍ തെറ്റായ ചിത്രങ്ങളോ കണക്കുകളോ സന്ദേശങ്ങളോ പോസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം അമിത്  ഷാ നല്‍കിയതായാണ് സൂചന. 


അതുകൂടാതെ, കോണ്‍ഗ്രസ് ഭരണകാലവും മോദി സര്‍ക്കാരിന്‍റെ ഭരണവും തമ്മില്‍ താരതമ്യ പഠനം നടത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ താരതമ്യ പഠനം മുന്‍നിര്‍ത്തിയാവും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.


പാര്‍ട്ടിയുടെ ഏകദേശം 10,000 സൈബര്‍ പോരാളികളും 300 പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിക്ക് വേണ്ടി തയ്യാറാക്കുന്ന പോസ്റ്റുകള്‍ താഴെത്തട്ടിലുള്ള അണികള്‍ വരെ എത്തണമെന്നും അമിത ഷാ നിര്‍ദ്ദേശിച്ചിട്ടുണ്ട്.