ഷിംല: കങ്കണ റണാവത്തിന്‍റെ മാണ്ഡിയിലെ വിജയം ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കോടതി കങ്കണയ്ക്ക് നോട്ടീസ് അയച്ചു. ഹർജി സമർപ്പിച്ചത് കിന്നൗർ സ്വദേശിയാണ്. തന്റെ നാമനിര്‍ദ്ദേശ പത്രിക കാരണമില്ലാതെ അന്യായമായി നിരസിച്ചെന്ന് ചൂണ്ടിക്കാട്ടി മാണ്ഡി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള ലായക് റാം നേഗിയുടെ ഹര്‍ജിയിലാണ് കങ്കണ റണാവത്തിന് ഹിമാചല്‍ ഹൈക്കോടതി നോട്ടീസ് അയച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്


 


തന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ റിട്ടേണിംഗ് ഓഫീസര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍, മാണ്ഡി) തെറ്റായി നിരസിച്ചതാണെന്നാണ് ഹര്‍ജിക്കാരനായ ലായക് റാം നേഗിയുടെ വാദം. അതുകൊണ്ട് മാണ്ഡിയില്‍ നിന്നുള്ള കങ്കണ റണാവത്തിന്റെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ഈ ഹര്‍ജി പരിഗണിക്കവെയാണ് കങ്കണ റണാവത്തിന് നോട്ടീസ് അയയ്ക്കാന്‍ ബുധനാഴ്ച കോടതി നിര്‍ദ്ദേശിച്ചത്. തുടർന്ന് ആഗസ്റ്റ് 21നകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ജ്യോത്സ്‌ന റേവാള്‍ കങ്കണ റണാവത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 


Also Read: സൂര്യൻ്റെ രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും അടിപൊളി ജീവിതം ഒപ്പം ധനനേട്ടവും!


 


വനംവകുപ്പിലെ മുന്‍ ജീവനക്കാരനായ നേഗി താന്‍ സ്വമേധയ വിരമിച്ചതാണെന്നും നാമനിര്‍ദ്ദേശ പത്രികക്കൊപ്പം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കുടിശ്ശിക ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായുമായാണ് വാദിക്കുന്നത്. എന്നാല്‍, വൈദ്യുതി, ജലം, ടെലിഫോണ്‍ വകുപ്പുകളില്‍ നിന്ന് കുടിശ്ശിക ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഒരു ദിവസം അനുവദിച്ചു. എന്നാല്‍ അവ സമര്‍പ്പിച്ചപ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ അവ സ്വീകരിക്കാതെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയായിരുന്നുവെന്നാണ് നേഗിയുടെ പരാതി.


Also Read: ആരോഗ്യകരമായ മുടിക്ക് ഇത് സൂപ്പറാണ്..!


 


തന്റെ പത്രിക സ്വീകരിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നുവെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നുമാണ് ഹര്‍ജിയില്‍ നേഗി ആവശ്യപ്പെട്ടിരിക്കുന്നത്. മാണ്ഡി ലോക്‌സഭാ സീറ്റില്‍ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിക്രമാദിത്യ സിംഗിനെ 74,755 വോട്ടുകള്‍ക്ക് പിന്നിലാക്കി കൊണ്ടാണ്  കങ്കണ തിരഞ്ഞെടുപ്പിൽ വിജയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.