Orange Alert In Shiroor: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്

Arjun Rescue operations day 10: ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴയുണ്ടായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 25, 2024, 09:21 AM IST
  • ഷിരൂരിൽ തിരച്ചിലിന് വെല്ലുവിളിയായി കനത്ത മഴ
  • ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാകുകയാണ്
Orange Alert In Shiroor: തിരച്ചിലിന് വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ; ഉത്തര കന്നഡ ജില്ലയിൽ ഓറഞ്ച് അലർട്ട്

ഷിരൂർ: ഉത്തരകന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാകുകയാണ്.

Also Read: ഇന്നത്തെ തിരച്ചിൽ നിർണായകം; അർജുനെ കണ്ടെത്തലിന് പ്രഥമ പരിഗണന!

ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴയുണ്ടായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തിരച്ചിൽ ദുഷ്കരമാകുമെന്നാണ് റിപ്പോർട്ട്.

Also Read: സൂര്യൻ്റെ രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും അടിപൊളി ജീവിതം ഒപ്പം ധനനേട്ടവും!

കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ട്രക്ക് ഇന്നലെ കണ്ടെത്തിയത്. കനത്ത മഴക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തിരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു. അർജുനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ട് ഇന്ന് പത്തു ദിവസമാകുകയാണ്.   ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും ഇന്ന് പ്രഥമ പരിഗണന നൽകുക. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തി അതിനുളളിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുമെന്നാണ് റിപ്പോർട്ട്.

Also Read: മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ചദിനം, എന്നാൽ ഇവർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കുമെന്നാണ് സൂചന. തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല എന്ന് റിപ്പോർട്ടുണ്ട്. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഒൻപതു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെയാണ് ലോറി പുഴയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News