ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ഹിന്ദു ഭൂരിപക്ഷമുള്ള ക്രിസ്ത്യന്‍ സ്കൂളുകളില്‍ ക്രിസ്തുമസ് ആഘോഷം വിലക്കിക്കൊണ്ട് ഹിന്ദു ജഗരണ്‍ മഞ്ച്. ഈ സംഘടന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ ഒരു പോഷക സംഘടനയാണ്. സ്കൂള്‍ വളപ്പിനുള്ളില്‍  ക്രിസ്തുമസ് ആഘോഷിക്കുന്നതാണ് സംഘടന വിലക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സംഘടന അലിഗഡിലുള്ള ക്രിസ്ത്യന്‍ സ്കൂളുകള്‍ക്ക് ഇതിനോടകം താക്കീത് നല്‍കി കഴിഞ്ഞിരിക്കുന്നു. അതുകൂടാതെ താക്കീത് പാലിച്ചില്ലെങ്കില്‍ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്നും സംഘടന പറഞ്ഞിട്ടുണ്ട്.


ക്രിസ്തുമസ് ആഘോഷത്തിനുവേണ്ടി കുട്ടികളോട് കളിപ്പാട്ടങ്ങളും, സമ്മാനങ്ങളും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിലൂടെ അവര്‍ ഹിന്ദു കുട്ടികളെ പ്രലോഭിപ്പിക്കുകയും പിന്നീട് മതപരിവര്‍ത്തനം നടത്തുകയും ചെയ്യും, ഹിന്ദു ജഗരണ്‍ മഞ്ചിന്‍റെ അധ്യക്ഷനായ സോനു സവിത മാധ്യമങ്ങളോടായി പറഞ്ഞു. 


കൂടാതെ ഇത്തരം, പ്രവർത്തനങ്ങൾ ഹിന്ദുകുട്ടികളുടെ മാനസികാവസ്ഥയെ സ്വാധീനിക്കുമെന്നും അതുകൂടാതെ മാതാപിതാക്കളോട് ഇത്തരം പ്രവർത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാനാവശ്യപ്പെടുമെന്നും സംഘടന അധ്യക്ഷന്‍ പറഞ്ഞു.