ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍,മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്ര ആരോഗ്യമന്ത്രി ഡോക്റ്റര്‍ ഹര്‍ഷവര്‍ദ്ധന്‍ എയിംസ് ഡയറക്ടര്‍ 
എന്നിവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നത്.


ഞായറാഴ്ച്ച രാവിലെ 11 മണിക്ക് ആഭ്യന്തര മന്ത്രാലയത്തിലാണ് കൂടിക്കാഴ്ച നടക്കുക.


ഡല്‍ഹിയില്‍ കോവിഡ് വ്യാപനം തീവ്രമായ സാഹചര്യമാണുള്ളത്,നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും 
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നോട്ടീസ് അയച്ചിരുന്നു.


ഡല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് അജയ് മാക്കനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.


ഡല്‍ഹിയില്‍ ശരിയായ വിധത്തിലുള്ള പരിശോധനകള്‍ നടക്കുന്നില്ല,ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് 


ആവശ്യമായ കിടക്കകള്‍ ഇല്ല എന്നീ കാര്യങ്ങളാണ് അജയ് മാക്കന്‍  പരാതിയില്‍ പറഞ്ഞത്.


Also Read:മണവും രുചിയും തിരിച്ചറിയാനാകാത്തതും കോവിഡ് ലക്ഷ്ണങ്ങളുടെ പട്ടികയില്‍!
 


ഡല്‍ഹിയില്‍ നിലവില്‍ 222 കണ്‍ടൈന്‍മെന്‍റ് സോണുകളാണ് ഉള്ളത്, അതേസമയം ലോക്ക് ഡൌണില്‍ കൊണ്ടുവന്ന ഇളവുകള്‍ പിന്‍വലിക്കണമോ
നിയന്ത്രണങ്ങള്‍ കൂടുതലായി ഏര്‍പ്പെടുത്തണമോ എന്നീ കാര്യങ്ങളും നാളെ ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ ഡല്‍ഹി മുഖ്യമന്ത്രി 
അരവിന്ദ് കെജരിവാള്‍ ഉന്നയിച്ചേക്കും.