അഹമ്മദാബാദ്: നിയമസഭയില്‍ ദുര്‍ബലവിഭാഗങ്ങളുടെ ശബ്ദമാകുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി. വ‍ഡ്ഗാം മണ്ഡലത്തില്‍ നിന്ന് വിജയിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വഡ്ഗാമിലെ ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി. നിയമസഭയില്‍ ഗുജറാത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുമെന്ന് ജിഗ്നേഷ് മേവാനി വ്യക്തമാക്കി. 


സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജിഗ്നേഷ് 18,150 വോട്ടുകള്‍ക്കാണ് വിജയം നേടിയത്. മണ്ഡലത്തില്‍ ബിജെപിയുടെ വിജയ് ചക്രവര്‍ത്തിയായിരുന്നു ജിഗ്‌നേഷിന്‍റെ എതിരാളി.


ഗുജറാത്തിലെ ഉനായില്‍ ചത്ത പശുവിന്‍റെ തോലുരിച്ചതിന് നാലു ദളിത് യുവാക്കള്‍ക്ക് ക്രൂര മര്‍ദനമേറ്റ സംഭവത്തിനു പിന്നാലെയാണ് ജിഗ്നേഷ് ദളിത് പോരാട്ടങ്ങളുടെ മുന്‍നിരയിലേക്കെത്തുന്നത്.