ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ആ​റാം ഘ​ട്ട​ വോ​​ട്ടെ​ടു​പ്പ് നാളെ നടക്കുകയാണ്. 7​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 59 മ​ണ്ഡ​ല​ങ്ങ​ളി​ലാണ് ആ​റാം ഘ​ട്ട​ത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയിലെയും ഹരിയാനയിലെയും എല്ലാ മണ്ഡലങ്ങളിലും ഉ​ത്ത​ര്‍​പ്ര​ദേ​ശിലെ 14 മണ്ഡലങ്ങളിലും ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. 


അതേസമയം, ആ​റാം ഘ​ട്ടത്തില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒരു സീറ്റു പോലും നേടാന്‍ കഴിയില്ല എന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. എസ്പി - ബിഎസ്പി സഖ്യത്തെ തമ്മിലകറ്റാനുള്ള ശ്രമമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത് എന്നും അഖിലേഷ് യാദവ് പറഞ്ഞു. 


ആറാം ഘട്ടത്തില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒരു സീറ്റുപോലും ലഭിക്കില്ല എന്നും, എഴാം ഘട്ടത്തില്‍ ബിജെപിയ്ക്ക് ഒരു സീറ്റ് ലഭിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. കോണ്‍ഗ്രസിനേയും ബിജെപിയേയും ജനങ്ങള്‍ തള്ളിക്കളഞ്ഞതായും അദ്ദേഹം പറഞ്ഞു. 


ബിജെപി വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജാതിയുടേയും മതത്തിന്‍റെയും പേരില്‍ ജനങ്ങളില്‍ വിദ്വേഷം ജനിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. മഹാസഖ്യത്തിന്‍റെ സാധ്യതകളെ ഇരു പാര്‍ട്ടികളും വിസ്മരിക്കുകയാണ്. മഹാസഖ്യത്തിന്‍റെ സഹായമില്ലാതെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുക അസാധ്യമാണ് എങ്കിലും കോണ്‍ഗ്രസും ബിജെപിയും വിമര്‍ശനം നടത്തുന്നത് അവസാനിപ്പിക്കുന്നില്ല, അഖിലേഷ് യാദവ് പറഞ്ഞു.