Republic Day 2021: പ്രതിസന്ധികൾക്കിടയിൽ ഒരുപാട് മാറ്റങ്ങളോടെ രാജ്യം ഇന്ന് 72-ാം Republic Day ആഘോഷിക്കുന്നു
കോവിഡിന്റെ സാഹചര്യത്തിൽ ആദ്യമായിട്ടാണ് രാജ്യത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നത്.
New Delhi: രാജ്യം ഇന്ന് 72-ാം Republic Day ആഘോഷിക്കുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആദ്യമായിട്ടാണ് രാജ്യത്ത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നത്. COVID സാഹചര്യത്തിൽ നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. പരേഡിന്റെ ദൈർഘ്യം കുറച്ചും വിദേശത്ത് നിന്നുള്ള മുഖ്യ അതിഥിയെ ഒഴിവാക്കിയും പൊതു ജന പങ്കാളിത്തം വളരെ കുറച്ചിട്ടാണ് ഇത്തവണ രാജ്പഥിൽ ഇന്ത്യ റിപ്പബ്ലിക്ക് ദിനം കൊണ്ടാടുന്നത്.
കോവിഡിന്റെ എല്ലാ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പ്രൗഡിയിൽ യാതൊരു കുറവും വരുത്തിട്ടില്ല. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ റാഫേൽ യുദ്ധവിമാനവും (Rafale Fighter) സാന്നിധ്യമറിയിക്കും. റിപ്പോർട്ടുകൾ അനുസരിച്ച് 'വെർട്ടിക്കൽ ചാർലി' ഘടനയിലാകും റാഫേല്‍ പരേഡ് നടത്തുക. അതോടൊപ്പം T-90 ടാങ്കുകൾ. Samvijay Electronic Warfare System, Sukhoi-30 MKI ഫൈറ്റർ ജെറ്റുകൾ തുടങ്ങിയവ ഇന്ത്യൻ സേനയുടെ മുതൽകൂട്ടുകൾ പരേഡിൽ പ്രദർശിപ്പിക്കും.
ALSO READ: Republic Day 2021: ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ശരണം വിളി മുതൽ റാഫേൽ യുദ്ധവിമാനം വരെ
പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും 32 ടാബ്ലോകൾ രാജ്പഥിൽ (Rajpath) പ്രദർശിപ്പിക്കും. 32 ടാബ്ലോകളിൽ സംസ്ഥാനങ്ങളുടെ കൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റെ ആറും മറ്റ് കേന്ദ്ര മന്ത്രാലയത്തിന്റെയും അർധ സൈനിക വിഭാഗത്തിന്റെയുമായി ഒമ്പത് ടാബ്ലോകളാണുള്ളത്. ചരിത്രത്തിൽ ആദ്യമായി ലഡാക്ക് തങ്ങളുടെ ടാബ്ലോ രാജ്പഥിൽ ഇറക്കുന്നു. 2019ൽ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് തിക്സെ മൊണാസ്ട്രിയുടെ ടാബ്ലോയാണ് പരേഡ് ചെയ്യുന്നത്.
കൂടാതെ 122 അംഗങ്ങൾ അടങ്ങുന്ന ബംഗ്ലദേശ് (Bangladesh) സായുധ സേനയും പരേഡിൽ പങ്കെടുക്കും. ബംഗ്ലാദേശിന്റെ 50-ാം സ്വാതന്ത്രീയ വാർഷകത്തോട് അനുബന്ധിച്ചാണ് സേന പരേഡിൽ പങ്കെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...