ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ കോംഗോ ഉപപ്രധാനമന്ത്രി ലിയോനാർഡ് ഷേ ഓകിതുന്ടിനെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്വീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയും കോംഗോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളവും സൗഹൃദപരവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് സന്ദര്‍ശനത്തിന്‍റെ മുഖ്യ ലക്ഷ്യമായി കാണുന്നത്.


വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെപ്പറ്റി ചര്‍ച്ച നടത്തി.


1962 ൽ കിൻഷാസ നഗരത്തിൽ ഒരു നയതന്ത്ര ദൌത്യം ആരംഭിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.