ന്യൂഡൽഹി:  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,428 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.  238 ദിവസത്തിനിടയിലെ രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.  ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,63,816 ആയി. 


COMMERCIAL BREAK
SCROLL TO CONTINUE READING

241 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. സജീവ കേസുകൾ നോക്കിയാൽ തന്നെയും മൊത്തം കേസുകളുടെ 1 ശതമാനത്തിൽ താഴെയാണുള്ളത്. നിലവിൽ 0.48 ശതമാനമാണിത്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,951 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 98.19 ശതമാനമായി


Also Read: Mullaperiyar| മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം, ഉടൻ തീരുമാനം വേണമെന്ന് കോടതി



രോഗവ്യാപനത്തിൻറെ തുടക്കത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കൂടാതെ, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.10 ശതമാനമായി തുടരുന്നു.


Also Read: Mullaperiyar Decommissioning| എന്താണ് ഡാമുകളുടെ ഡീ കമ്മീഷനിങ്ങ്? മുല്ലപ്പെരിയാറിൽ ഇതെന്തിനാണ്?


രാജ്യം ഇതുവരെ 60.19 കോടി കോവിഡ് ടെസ്റ്റുകൾ നടത്തി.അതേസമയം, രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ, രാജ്യത്ത് 102.94 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.