New Delhi : രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 47.6 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 25,467 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മരണനിരക്കിലും വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 648 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ ആകെ 24,296 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 173 പേരാണ് രോഗബാധയർ തുടർന്ന് മരിച്ചത്. സംസ്ഥാനത്ത് വാക്‌സിനേഷൻ ഊർജിതമായി പുരോഗമിക്കുകയാണ്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 3,13,868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,143 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1519 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 


ALSO READ: Covid Third Wave ഒക്ടോബറോടെയെന്ന് വിദഗ്ധസമിതി, കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യം വര്‍ധിപ്പിക്കാൻ നിർദേശം


2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ കേരളത്തിൽ അനുസരിച്ച് 55.19 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.90 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.


ALSO READ: India COVID Update: രാജ്യത്ത് 25,072 പുതിയ കോവിഡ് രോ​ഗികൾ, 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്


അതേസമയം  സംസ്ഥാനത്ത് വാക്സിനേഷൻ കുറഞ്ഞ 10 ജില്ലകളിൽ കൊവിഡ് പരിശോധന വ്യാപകമാക്കാൻ അവലോകനയോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആദ്യ ഡോസ് വാക്‌സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. മറ്റ് 10 ജില്ലകളിൽ വ്യാപകമായ പരിശോധന നടത്തും.  70 % കടന്ന ജില്ലകളിൽ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷൻ പൂർണമാക്കാനും നിർദേശം നൽകി. 


ALSO READ:  ZyCoV-D Vaccine : സൈഡസ് കാഡില 3മുതൽ12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിൻ പരീക്ഷണം ആരംഭിച്ചു


തമിഴ്നാട്ടിൽ 1,585 കേസുകൾ , കർണാടകയിൽ 1,259 കേസുകൾ.  ആന്ധ്രപ്രദേശിൽ 1,248 കേസുകൾ എന്നിങ്ങനെയാണ് ദക്ഷണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകൾ. രാജ്യത്തെ വലിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഒരാൾ പോലും രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടില്ല.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.