Covid Third Wave ഒക്ടോബറോടെയെന്ന് വിദഗ്ധസമിതി, കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യം വര്‍ധിപ്പിക്കാൻ നിർദേശം

ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരം​ഗം മൂർച്ഛിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നല്‍കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് കീഴില്‍ രൂപവത്കരിച്ച സമിതി.

Written by - Zee Malayalam News Desk | Last Updated : Aug 23, 2021, 01:23 PM IST
  • മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍.
  • കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കണം.
  • റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി.
  • മൂന്നാം തരംഗത്തില്‍ മുതിര്‍ന്നവരേപ്പോലെതന്നെ കുട്ടികളിലും രോഗവ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.
Covid Third Wave ഒക്ടോബറോടെയെന്ന് വിദഗ്ധസമിതി, കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യം വര്‍ധിപ്പിക്കാൻ നിർദേശം

ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് മൂന്നാം തരം​ഗം (Covid Third Wave) ഒക്ടോബർ മാസത്തോടെ മൂർധന്യത്തിൽ എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് (National Institute of Disaster Management) കീഴില്‍ രൂപവത്കരിച്ച സമിതിയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് (Prime MInister's Office) നല്‍കിയിരിക്കുന്നത്. 

കേരളത്തിലെ ഉൾപ്പെടെ ഉയർന്ന രോഗവ്യാപനം ചൂണ്ടിക്കാട്ടിയാണ് മൂന്നാം തരംഗം എത്തിക്കഴിഞ്ഞതായി വിദഗ്ധ സമിതി അഭിപ്രായപ്പെടുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നാണ് സൂചന. 

Also Read: India COVID Update: രാജ്യത്ത് 25,072 പുതിയ കോവിഡ് രോ​ഗികൾ, 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

മുതിർന്നവർക്ക് എന്ന പോലെ കുട്ടികൾക്കും മൂന്നാം തരം​ഗത്തിൽ ഒരുപോലെ രോഗഭീഷണിയുള്ളതിനാൽ പ്രത്യേക മുൻകരുതൽ സ്വീകരിക്കണം. രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സീൻ സ്വീകരിച്ചിട്ടില്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു തന്നെ കുട്ടികൾക്കായുള്ള വാക്സിനേഷൻ നടപടികൾ കൂടുതൽ ഊർജിതമാക്കണം. കുട്ടികളില്‍ വലിയതോതില്‍ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ആശുപത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കും. 

Also Read: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍  

എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കണമെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്റേഴ്‌സ്, ആംബുലന്‍സ് തുടങ്ങിയവയുടെ എണ്ണം വളരെയധികം ആവശ്യമുണ്ട്. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

മൂന്നാം തരംഗം ഒക്ടോബര്‍ അവസാന ആഴ്ചയോടെ ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശുപത്രികളിലുള്ള കിടക്കകള്‍, ഓക്‌സിജനറേറ്ററുകള്‍ തുടങ്ങിയവയൊക്കെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആവശ്യമായതിനേക്കാള്‍ വളരെക്കുുറവാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇവയുടെ എണ്ണം വളരെയധികം വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: Covid Third Wave: അടുത്ത മാസത്തോടെ 2 ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കാൻ നിർദേശം 

അതേസമയം, കര്‍ണാടകയില്‍ ആദ്യഘട്ടമെന്ന നിലയിൽ 9 മുതല്‍ 12 വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. മാസങ്ങള്‍ക്ക് ശേഷം ക്ലാസിലെത്തിയ വിദ്യര്‍ഥികളെ മധുരം നല്‍കിയാണ് അധ്യാപകര്‍ സ്വീകരിച്ചത്. ടിപിആര്‍ രണ്ട് ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് കോവിഡ് സുരക്ഷ സന്നാഹങ്ങളോടെ സ്കൂള്‍ തുറന്നത്. 

മാസ്കും സാനിറ്റൈസറുമായി ക്ലാസിലെത്തിയ വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് അകത്തേക്ക് കടത്തി വിട്ടത്. ഒരു ബെഞ്ചില്‍ പരമാവധി രണ്ട് പേർ എന്നരീതിയിലാണ് ക്രമീകരണങ്ങൾ. പ്രധാനാധ്യാപകന്‍റെ മേല്‍നോട്ടത്തില്‍ സ്കൂളും പരിസരവും നേരത്തെ അ​Disinfect ചെയ്തിരുന്നു. മുഴുവന്‍ അധ്യാപകര്‍ക്കും വാക്സിനും നല്‍കിയിട്ടുണ്ട്. ബാച്ചുകളായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അടക്കം നേരിട്ട് സ്കൂളുകളിലെത്തി സ്ഥിതി വിലയിരുത്തി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 160 ദിവസത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. 389 മരണം കൂടി കോവിഡ് 19 മൂലമെന്ന് സ്ഥിരീകരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News