ന്യുഡൽഹി: കൊറോണ വൈറസിന്റെ (Coronavirus in India) വ്യാപനം തുടർച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ കേസുകൾ കുറയുന്നതോടെ സുഖം പ്രാപിക്കുന്ന രോഗികളുടെ എണ്ണവും മെച്ചപ്പെടുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തൊട്ടാകെ റിപ്പോർട്ട് ചെയ്തത് 3.29 ലക്ഷം കൊവിഡ് -19 (Covid-19) കേസുകളാണ്.   ഇന്നലെ റിപ്പോർട്ട് ചെയ്ത് 3.66 ലക്ഷം പുതിയ കേസുകളാണ്. അതിന്റെ അടിസ്ഥാനത്തിൽ പുതിയ കേസുകൾ കുറയുന്നുവെന്ന് വ്യക്തമാണ്.  


Also Read: Oxygen Crisis: തിരുപ്പതിയിലെ ആശുപത്രിയിൽ 11 കൊവിഡ് രോഗികൾ മരിച്ചു 


കൊറോണ വൈറസ് മൂലമുള്ള മരണം ആശങ്ക വർദ്ധിപ്പിക്കുന്നു


ഇന്ത്യയിൽ കൊവിഡ് -19 ന്റെ (Covid-19 in India) പുതിയ കേസുകളിൽ കുറവുണ്ടായിട്ടുണ്ട് എങ്കിലും മരണസംഖ്യ ആശങ്ക ഉയർത്തുന്നു.  കാരണം മരണസംഖ്യ (Coronavirus Death) വർധിക്കുന്നുവെന്നതാണ്.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച 3879 രോഗികൾക്കാണ് ജീവഹാനി സംഭവിച്ചത്.  എന്നാൽ ഇന്നലെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 3754 ആയിരുന്നു. 


രാജ്യത്തുടനീളം 24 മണിക്കൂറിനുള്ളിൽ 3.29 പുതിയ കേസുകൾ 


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3,29,517 പേർക്ക് കൊറോണ വൈറസ് (Coronavirus) ബാധയുണ്ടാകുകയും, 3879 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 2,29,91, 927 ആയി.  അതുപോലെ മൊത്തം മരണസംഖ്യ 2,50,025 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.


Also Read: ഭാവിയിൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകില്ലെന്ന് Yogi Adityanath 


കോവിഡ് -19 ന്റെ സജീവ കേസിൽ കുറവ്


കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് ബാധയിൽ നിന്നും സുഖം പ്രാപിച്ചവരുടെ എണ്ണം 3,35,645 ആണ്.  ഇതോടെ രാജ്യത്ത് കൊവിഡിൽ നിന്നും രക്ഷപ്പെട്ടവരുടെ ആകെ കണക്ക്  1, 90, 21, 207 ആയിട്ടുണ്ട്. 


ഇതിനൊപ്പം രാജ്യത്തുടനീളം സജീവ കേസുകളിലും (Coronavirus Active Cases in India) കുറവുണ്ടായിട്ടുണ്ട്. 37, 20, 695 പേർ രാജ്യത്തുടനീളം കൊവിഡ് ചികിത്സയിലാണ്.  ഇന്നലത്തെ റിപ്പോർട്ട് ചെയ്ത കണക്കുകൾ അനുസരിച്ച് രാജ്യത്ത് 37, 50, 998 സജീവ കേസുകളാണ് ഉണ്ടായിരുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.